ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ അഞ്ചാമൻ; ലക്ഷ്മി മിത്തലിൻറെ ആസ്തി ഏത്ര? അറിയാം
ഫോബ്സ് പുറത്തുവിട്ട 2023 ലെ ഏറ്റവും സമ്പന്നരായ പത്ത് ഇന്ത്യക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു ലോകത്തെ തന്നെ ഏറ്റവും വലിയ സ്റ്റീൽനിര്‍മാണ കമ്പനിയായ ആഴ്സലർ മിത്തൽ ഗ്രൂപ്പ് ഉടമയായ ലക്ഷ്മി മിത്തൽ.ഉൽപ്പാദനത്തിന്റെ അടിസ്ഥാനത്തിൽ 80 ബില്യൺ ഡോളർ ആണ് ആഴ്സലറിന്റെ വരുമാനം എന്നാണ് കണക്കുകൾ.
ഒന്നുമില്ലായ്മയിൽ നിന്നാണ് ലക്ഷ്മി മിത്തൽ തന്റെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയത്. 1976 ലായിരുന്നു അദ്ദേഹം തന്റെ ആദ്യ സ്റ്റീൽ ഫാക്ടി തുറന്നത്, അതും 26ാമത്തെ വയസിൽ. സർക്കാർ ഉടമസ്ഥതയിൽ ഉള്ള സ്റ്റീൽ വർക്കുകൾ കമ്പനി ഏറ്റെടുത്തതോടെ ഫാക്ടറിയുടെ തലവര മാറി. 2006- ൽ ഫ്രഞ്ച് കമ്പനിയായ ആഴ്സലറുമായി തന്റെ കമ്പനിയെ അദ്ദേഹം ലയിപ്പിച്ചു. ഇതോടെ ലോകം മുഴുവൻ വ്യാപിക്കുന്ന സ്റ്റീൽ സാമ്രാജ്യം തന്നെ അദ്ദേഹം കെട്ടിപടുത്തു.

ആസ്തി എത്ര?
2023 ൽ ഫോബ്സ് പുറത്തുവിട്ട കണക്ക് പ്രകാരം മിക്കലിന്റെ ആകെ ഐസ്തി 17.5 ബില്യൺ ഡോളറാണ്. ലോകസമ്പന്നരുടെ പട്ടികയിൽ 100ാം സ്ഥാനത്ത് ആണ് ലക്ഷ്മി മിത്തൽ. ലക്ഷ്മി മിത്തിലെ പ്രതിവർഷമ വരുമാനം 4,800 കോടി രൂപയാണെന്നാണ് കണക്കുകൾ.
കുടുംബം?
ഉഷ മിത്തലാണ് ലക്ഷ്മി മിത്തലിന്റെ ഭാര്യ. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്, വനിഷ മിത്തലും ആദിത്യ മിത്തലും. 2021 ൽ അദ്ദേഹം എസ് ഇ ഒ പദവി തന്റെ മകന് കൈമാറി. നിലവിൽ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ പദവിയാണ് മിത്തലിനുള്ളത്. കമ്പനിയുടെ നോൺ ഇന്റിപെന്റന്റ് ഡയറക്ടറാണ് മകൾ വനിഷ.
മറ്റ് ബിസിനസുകൾ
ഇഎഫ്എൽ ചാമ്പ്യൻഷിപ്പ് ക്ലബ് ക്വീൻസ് പാർക്ക് റേഞ്ചേഴ്സ് എഫ്സിയിൽ മിത്തലിന് 3 ശതമാനം ഓഹരിയുണ്ട്. യൂറോപ്യൻ എയറോനോട്ടിക് ഡിഫൻസ് ആൻഡ് സ്പേസ് കമ്പനി, ഗോൾഡ്മാൻ സാച്ച്സ്, ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഗ്ലോബൽ അഡ്വൈസറി കൗൺസിൽ, ക്ലീവ്‌ലാൻഡ് ക്ലിനിക്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി, കൗൺസിൽ, ബോർഡ് അംഗം പദവിയും വഹിക്കുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി മിത്തലും കുടുംബവും ദശലക്ഷക്കണക്കിന് ഡോളർ സംഭാവന നൽകിയിട്ടുണ്ട്.2007-ൽ സ്ഥാപിതമായ മിത്തൽ ഫൗണ്ടേഷൻ, ഇന്ത്യയിലെ അധഃസ്ഥിത സമൂഹങ്ങൾക്ക് വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.












Click it and Unblock the Notifications