കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭാ തിരഞ്ഞെടുപ്പ്, അഞ്ചാം ഘട്ടം വ്യാഴാഴ്ച

Google Oneindia Malayalam News

ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ 28 സീറ്റുകള്‍ ഉള്‍പ്പെടെ 121 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വ്യാഴാഴ്ച(17-04-2014) നടക്കും. മണ്ഡലങ്ങളുടെ എണ്ണം പരിഗണിക്കുകയാണെങ്കില്‍ 2014 ലോക് സഭാതിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പാണ് അഞ്ചാം ഘട്ടത്തില്‍ നടക്കുന്നത്.

രാജസ്ഥാന്‍(20), മഹാരാഷ്ട്ര(19), മധ്യപ്രദേശ്(10), ബീഹാര്‍(7), ജാര്‍ഖണ്ഡ്(6), പശ്ചിമബംഗാള്‍(4), ഛത്തീസ്ഗഡ്(3), ജമ്മുകാശ്മീര്‍, മണിപ്പൂര്‍(ഒന്നു വീതം). അഞ്ചാം ഘട്ടത്തില്‍ 15കോടിയാളുകള്‍ 1762 സ്ഥാനാര്‍ത്ഥികളുടെ വിധിയെഴുതും. അഞ്ചാം ഘട്ടത്തില്‍ 127 വനിതാ സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്.

5th Phase Election
ബീഹാറില്‍ അമ്മാവന്മാരും മരുമകളും തമ്മിലുള്ള പോരാട്ടത്തിന് വേദിയാകുന്ന പാടലിപുത്രയാണ് ശ്രദ്ധാകേന്ദ്രം. ആര്‍ജെഡി നേതാവിന്റെ മകള്‍ മിസയും അമ്മാവന്മാരും തമ്മിലാണ് മത്സരം. പറ്റ്‌നയില്‍ സിറ്റിങ് എംപി ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിക്കുന്നുണ്ട്.

ഛത്തീസ്ഗഡില്‍ മുന്‍ മുഖ്യമന്ത്രി അജിത് ജോഗി മത്സരിക്കുന്ന മഹാസമുന്ദും മുഖ്യമന്ത്രി രമണ്‍സിങിന്റെ മകന്‍ മത്സരിക്കുന്ന രാജ്‌നന്ദ് ഗാവുമാണ് പ്രധാനമണ്ഡലങ്ങള്‍. കാശ്മീരിലെ ഉധംപൂരില്‍ മുന്‍ മുഖ്യമന്ത്രിയായ ഗുലാം നബി ആസാദും ബിജെപിയുടെ ഡോ ജിതേന്ദ്ര സിങും ഏറ്റുമുട്ടും.

ജാര്‍ഖണ്ഡില്‍ റാഞ്ചിയുള്‍പ്പെടെ അഞ്ചു മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഹസാരിബാഗ്, ഖുന്തി, ഗിരിഡ് പോലുള്ള മണ്ഡലങ്ങളില്‍ മാവോവാദി ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.\

കര്‍ണാടക ആര്‍ക്കൊപ്പം നില്‍ക്കും?കര്‍ണാടക ആര്‍ക്കൊപ്പം നില്‍ക്കും?

English summary
One hundred and twenty one constituencies in 12 states of the country go to polls in the fifth phase of the Lok Sabha election 2014 on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X