കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനത്തിന് പ്രാണവേദന, ജപ്പാനില്‍ മോദിയ്ക്ക് 'പീപ്പി വായന'... മോദിയെത്തിയപ്പോള്‍ ജപ്പാനെകുലുക്കി ഭൂചലനം

ജപ്പാനിലെ ഹൊന്‍ഷു ദ്വീപിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി

  • By Desk
Google Oneindia Malayalam News

ദില്ലി/ടോക്യോ: നോട്ട് നിരോധനത്തോടെ രാജ്യത്ത് വന്‍ പ്രതിസന്ധിയാണ് വന്നിട്ടുള്ളത്. സാധാരണ ജനങ്ങള്‍ക്കാണ് വലിയ ബുദ്ധിമുട്ട്. അധ്വാനിച്ചുണ്ടാക്കിയ പൈസ പോലും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥതി.

എന്നാല്‍ പ്രഖ്യാപനം നടത്തിയതിന്റെ അടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക് പോയി. ജപ്പാനില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നും ഉണ്ട്.

ഇതിനിടെ ജപ്പാനില്‍ ഭൂചലനവും ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. അതുും മോദി കാരണമാണെന്നാണ് ഇപ്പോള്‍ ഇന്ത്യയിലെ പരിഹാസം.

കടുത്ത പ്രതിസന്ധി

കടുത്ത പ്രതിസന്ധി

രാജ്യത്ത് സാധാരണ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും കൈയ്യില്‍ പണമില്ലാത്ത അവസ്ഥ. ഉള്ള പണത്തിനാണെങ്കില്‍ വിലയും ഇല്ല.

നീണ്ട ക്യൂ

നീണ്ട ക്യൂ

കൈവശം ഉള്ള പഴയ നോട്ടുകള്‍ മാറ്റാനും , നാലായിരകം രൂപയെങ്കില്‍ നാലായിരം രൂപ കൈപ്പറ്റാനും ബാങ്കുകളില്‍ വലിയ തിരക്കാണ്. പണമെടുക്കാന്‍ എടിഎമ്മുകള്‍ക്ക് മുന്നില്‍ നീണ്ട വരിയും.

പണമില്ല

പണമില്ല

എന്നാല്‍ ആവശ്യത്തിന് പണം ബാങ്കുകളിലും എത്തിയിട്ടില്ല. മണിക്കൂറുകള്‍ കാത്ത് നിന്ന് പണം കിട്ടാതെ നിരാശരായി മടങ്ങേണ്ട ഗതികേടിലാണ് പലരും. എടിഎമ്മുകളിലും ആവശ്യത്തിന് പണമില്ല.

പ്രധാനമന്ത്രി എവിടെ

പ്രധാനമന്ത്രി എവിടെ

രാജ്യത്തെ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലൂടെ മുന്നോച്ച് പോകുമ്പോള്‍ പ്രധാനമന്ത്രി എവിടെ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. ത്രിദിന സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി ജപ്പാനിലാണ് ഉള്ളത്.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ജപ്പാനിലെത്തിയ നരേന്ദ്ര മോദി ഒരു ഓടക്കുഴല്‍ വായിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ പ്രധാനമന്ത്രി 'പീപ്പി' വായിച്ചു നടക്കുകയാണോ എന്നാണ് വിമര്‍ശനം.

ജപ്പാനിലെ ചിത്രങ്ങള്‍

ജപ്പാനിലെ ചിത്രങ്ങള്‍

തന്റെ സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം തന്നെ ജപ്പാനില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം തന്നെ രാജ്യത്ത് പ്രതിഷേധിക്കുന്നവരുടെ രോഷം ഉയര്‍ത്തുകയാണ്.

ആണവ കരാര്‍

ആണവ കരാര്‍

രാജ്യത്തിന്റെ ഭാവിക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്ന ആണവ കരാര്‍ ജപ്പാനുമായി നരേന്ദ്ര മോദി ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ ആതൊന്നും പ്രതിഷേധക്കാരുടെ രോഷാഗ്നി തണുപ്പിക്കാന്‍ പോന്നതല്ല.

പണമില്ലാതെ

പണമില്ലാതെ

പണം ഇല്ലാതെ ഒന്നും നടക്കാത്ത നാടാണ് നമ്മുടേത്. എന്നാല്‍ ആളുകളുടെ കൈവശം പണമില്ല. ബാങ്കുകളിലും ആവശ്യത്തിന് പണം ഇല്ല. പിന്നെ ജനം പ്രതികരിക്കാതിരിക്കുമോ?

പിന്തുണ കുറയുന്നു

പിന്തുണ കുറയുന്നു

തുടക്കത്തില്‍ രാഷ്ട്രീയഭേദമന്യേ നോട്ട് നിരോധനത്തെ പിന്തുണച്ചുകൊണ്ട് ഒരുപാട് പേര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ പുതിയ നോട്ടുകള്‍ കിട്ടാതെ വന്നതോടെ ആ പിന്തുണ ഇപ്പോള്‍ കുറഞ്ഞു വരികയാണ്.

ജപ്പാനില്‍ ഭൂചലനം

ജപ്പാനില്‍ ഭൂചലനം

അതിനിടെ ജപ്പാനില്‍ ഭൂചലനവും അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. ജപ്പാനിലെ ഹോന്‍ഷു ദ്വീപിലായിരുന്നു ഭൂചലനം. മോദിയെത്തിയതാണ് ഭൂചലനത്തിനുള്ള കാരണം എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.

English summary
A 6.2 magnitude earthquake in Japan while Modi's visit. In India people are struggling to get overcome Note Ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X