കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം, പ്രകമ്പനം ഇന്ത്യയിലും പാക്കിസ്ഥാനിലും, ഒരു മരണം

  • By Desk
Google Oneindia Malayalam News

ദില്ലി: അഫ്ഗാനിസ്ഥാന്‍ -കസാഖിസ്ഥാന്‍ അതിര്‍ത്തിയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ശക്തമായ ഭൂചനത്തിന്‍റെ പ്രകമ്പനം ഉത്തരേന്ത്യയിലും അനുഭവപ്പെട്ടു.

earthquake
12.40 ഓടെയാണ് ഇന്ത്യയില്‍ കുലുക്കം അനുഭവപ്പെട്ടത്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ജമ്മുകാശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോ സര്‍വ്വീസ് മിനിറ്റുകള്‍ നേരം സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു.

അതേസമയം പാക്കിസ്ഥാനില്‍ ഭൂചലനത്തെ തുടര്‍ന്ന് 11 പേര്‍ക്ക് പരിക്കേറ്റതായും ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഹിന്ദുകുഷ് പര്‍വ്വത നിരകളാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ബലൂചിസ്ഥാനില്‍ ഒരു പെണ്‍കുട്ടി മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ ക്കുകയും ചെയ്തിരുന്നു. ഭൂചനത്തെ തുടര്‍ന്ന് കെട്ടിടങ്ങളും വീടുകളും തകര്‍ന്നാണ് അപകടം സംഭവിച്ചത്. പെഷവാറില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

English summary
6.2 magnitude earthquake jolts Afghanistan, Northern India, 1 dead in Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X