നേപ്പാളിൽ ഭൂചലനം; ഡൽഹിയിൽ ശക്തമായ പ്രകമ്പനം; ഭീതിയിൽ പ്രദേശവാസികൾ
ന്യൂഡൽഹി: നേപ്പാളിൽ റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഉത്തരേന്ത്യയിലുടനീളം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ശക്തമായ ഭൂചലനം ഒരു മിനിറ്റിലധികം നീണ്ടുനിന്നതായാണ് വിവരം.
നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഭൂകമ്പത്തിൽ ഭയപ്പെട്ട പ്രദേശത്തുള്ള താമസക്കാർ പുറത്തേക്കിറങ്ങി. കെട്ടിടങ്ങൾ കുലുങ്ങിയതായാണ് റിപ്പോർട്ട്.

ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നേപ്പാളിൽ ശക്തമായ ഭൂചലനം ഉണ്ടാകുന്നത്. ക്ടോബർ 22 ന്, നേപ്പാളിന്റെ തലസ്ഥാനത്തിനടുത്തുള്ള കുന്നിൻ പ്രദേശമായ ധാഡിംഗ് ജില്ലയിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ചില തുടർചലനങ്ങളും ഏകദേശം രണ്ട് ഡസനോളം വീടുകൾക്ക് കേടുപാടുകൾ വരുത്തി. കുലുക്കത്തിൽ മേഖലയിൽ ഉരുൾപൊട്ടലും ഉണ്ടായി.
ഒക്ടോബർ 15 ന് ഡൽഹിയിലും എൻസിആറിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു, ഒക്ടോബർ 3 ന് സമാനമായ ശക്തമായ കുലുക്കം അനുഭവപ്പെട്ടിരുന്നു. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 3.1 ആയിരുന്നു, വൈകുന്നേരം 4.08 ന് ആയിരുന്നു ഇത്.












Click it and Unblock the Notifications