കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 6,990 പുതിയ കൊവിഡ് രോഗികൾ; ബൂസ്റ്റര്‍ ഡോസ് നയം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിച്ചേക്കും

Google Oneindia Malayalam News

ദില്ലി; കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 6,990 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,00,543 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.29 ശതമാനമാണ് - 2020 മാർച്ച് മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,116 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,40,18,299 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.35 %. തുടർച്ചയായി 156 -ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000 ത്തിൽ താഴെയാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,12,523 പരിശോധനകൾ നടത്തി. ആകെ 64.13 കോടിയിലേറെ (64,13,03,848) പരിശോധനകളാണ് ഇതുവരെ നടത്തിയത്.

oronavirus30-1589183850

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.84 ശതമാനം ആണ് . ഇത് 16 ദിവസമായി 1 ശതമാനത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.69 ശതമാനമാണ് . കഴിഞ്ഞ 57 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും,തുടർച്ചയായ 92 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 78,80,545 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 123.25 കോടി (1,23,25,02,767) കടന്നു.
1,28,09,178 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 137 കോടിയിലധികം (1,37,71,08,100) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.22.70 കോടിയിൽ അധികം (22,70,98,006) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം അവശേഷിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു.

അതേസമയം ലോകത്ത് ഒമിക്രോൺ ഭീതി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് പ്രതിരോധശേഷി കുറവനുഭവപ്പെടുന്നവര്‍ക്ക് കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ പറഞ്ഞു. ആർക്കൊക്കെ, എപ്പോൾ, എങ്ങനെ വാക്‌സിൻ ആവശ്യമാണ് എന്നതു സംബന്ധിച്ച് തിരുമാനം കൈക്കൊള്ളേണ്ടതുണ്ട്. ഒമിക്രോൺ വകഭേദത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വരേണ്ടതുണ്ട്. ഇപ്പോഴത്തെ വാക്സിനുകൾ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കുമെ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണഅടെന്നും അദ്ദേഹം പറഞ്ഞു.വരും ദിവസങ്ങളിൽ ബൂസ്റ്റർ ഷോട്ടുകൾ നൽകേണ്ടതുണ്ടെന്നും വിവിധ പ്രായ വിഭാഗങ്ങളിൽ ഇതിന്റെ ഫലപ്രാപ്തി കണ്ടെത്തുന്നതിന് ഉടനടി പഠനങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്നും ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ്)മുതിർന്ന് ഡോക്ടർ അഭിപ്രായപ്പെട്ടിരുന്നു.

ആദ്യ രണ്ട് ഡോസുകൾക്ക് ശേഷം മുൻ നിശ്ചയിച്ച പ്രകാരം നൽകുന്നതാണ് ബൂസ്റ്റർ ഡോസ്. പ്രാഥമിക ഡോസ് എടുത്ത ശേഷവും പ്രതിരോധ ശേഷിയിൽ പ്രശ്നം ഉള്ളവർക്കാണ് അധിക ഡോസ് നൽകുക.നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യുണൈസേഷന്‍ ആണ് ഇതുസംബന്ധിച്ച നയം തയ്യാറാക്കുക. അതോടൊപ്പം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തിലും ഉടൻ തിരുമാനം കൈക്കൊള്ളുമെന്നും അറോറ വ്യക്തമാക്കി. 18 വയസ്സിന് താഴെയുള്ള 44 കോടി കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള സമഗ്ര പദ്ധതി ഉടൻ പ്രസിദ്ധീകരിക്കുമെന്നും അറോറ പറഞ്ഞു. രോഗബാധയുള്ള കുട്ടികൾക്കായിരിക്കും ആദ്യം വാക്സിൻ നൽകുക.

Recommended Video

cmsvideo
മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം

English summary
6,990 New Cases In India;Vaccination Coverage exceeds 123.25 Cr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X