കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കും, 13000 കോടിയുടെ നിക്ഷേപം, ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍!!

Google Oneindia Malayalam News

ദില്ലി: ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നാലാമത്തെ സാമ്പത്തിക പാക്കേജും വിപണിയെ ഉത്തേജിപ്പിക്കാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യോമയാന രംഗത്തിന് വമ്പന്‍ പ്രഖ്യാപനങ്ങളാണ് അവര്‍ നടത്തിയത്. ഇന്ത്യയില്‍ 60 ശതമാനം വ്യോമ മേഖല മാത്രമേ ഇപ്പോള്‍ സ്വതന്ത്രമായി ഉപയോഗിക്കാനാവൂ. ഈ മേഖലയിലുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇന്ധന ഉപഭോഗത്തിലും സമയത്തിലും കുറവുണ്ടാവും. ഇതിലൂടെ വിമാനങ്ങള്‍ക്ക് വേഗത്തില്‍ ലക്ഷ്യത്തിലെത്താനാവും. 1000 കോടി രൂപ ഇതിലൂടെ വ്യോമയാന രംഗത്ത് ചിലവ് കുറയ്ക്കാനാവും. ഇത് പരിസ്ഥിതി സൗഹൃദ നടപടി കൂടിയാവും. കൂടുതല്‍ വിമാനങ്ങളും വരുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

1

ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കും. നേരത്തെ തിരുവനന്തപുരം ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതേസമയം 12 വിമാനത്താവളങ്ങളില്‍ 13000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം നടത്തും. വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ നീക്കും. കൂടുതല്‍ മേഖലകളിലേക്ക് സര്‍വീസ് നടത്തും. വിമാനക്കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിന് നികുതി പരിഷ്‌കാരവും നടത്തും. എട്ട് മേഖലകളില്‍ ഘടനാപരമായ പരിഷ്‌കരണങ്ങള്‍ നടത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഉല്‍പ്പാദനം, തൊഴില്‍ സാധ്യതകള്‍, നിക്ഷേപം തുടങ്ങിയവ വര്‍ധിക്കുന്നതിന് സഹായിക്കുന്നതാണ് പരിഷ്‌കാരങ്ങള്‍.

സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകള്‍ക്കനുസരിച്ചാണ് പട്ടിക തയ്യാറാക്കുക. ഖനി, പ്രതിരോധം, പരിസ്ഥിതി, വിമാനത്താവളം, ഊര്‍ജവിതരണ കമ്പനികള്‍, ബഹിരാകാശം, അണുശക്തി എന്നിവയാണ് എട്ട് മേഖലകള്‍. കൂടുതല്‍ തൊഴില്‍, വിദേശ നിക്ഷേപം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവിധ പ്രഖ്യാപനങ്ങളും ധനമന്ത്രി ഇതോടൊപ്പം നടത്തിയിട്ടുണ്ട്. നിലവില്‍ രാജ്യത്തുള്ള ആയുധ നിര്‍മാണ ഫാക്ടറികള്‍ കമ്പനികളാക്കി മാറ്റും. പ്രതിരോധ ഉല്‍പ്പാദന മേഖലയില്‍ വിദേശനിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമാക്കി ഉയര്‍ത്തും. അതേസമയം സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ വിദേശ കമ്പനികള്‍ക്ക് അനുമതി നല്‍കൂ എന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

Recommended Video

cmsvideo
P Chidambaram Against Nirmala Sitharaman And Nithin Gadkari | Oneindia Malayalam

പ്രതിരോധ മേഖലയില്‍ സ്വദേശിവല്‍ക്കരണത്തിന് മുന്‍ഗണന നല്‍കും. ഇന്ത്യന്‍ കമ്പനികളുടെ ആയുധങ്ങള്‍ക്ക് മുന്‍ഗണന. ഇതിനായി പ്രത്യേക ബജറ്റും ഒരുക്കും. ചിലയിനം ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കും. എന്നാല്‍ പൂര്‍ണമായി നിരോധിക്കില്ല. ഓര്‍ഡന്‍സ് ഫാക്ടറികള്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യും. ഇറക്കുമതി ചെയ്യുന്ന സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കും. അതേസമയം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള തീരുമാനം സ്വകാര്യവല്‍ക്കരണമല്ലെന്നും, കോര്‍പ്പറേറ്റ് വല്‍ക്കരമാണെന്നും ധനമന്ത്രി പറഞ്ഞു. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് പ്രതിരോധ സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്യാം.

രാഹുലിന്റെ മൂന്നാം പരീക്ഷണം... അക്കാര്യത്തില്‍ വാക്കുപാലിച്ചു, 3 ആവശ്യങ്ങള്‍, ഉന്നയിച്ചത് ആ പദ്ധതി!!രാഹുലിന്റെ മൂന്നാം പരീക്ഷണം... അക്കാര്യത്തില്‍ വാക്കുപാലിച്ചു, 3 ആവശ്യങ്ങള്‍, ഉന്നയിച്ചത് ആ പദ്ധതി!!

English summary
6 airports will privatise says finance minister nirmala sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X