അതിർത്തിയിൽ വൻ ആയുധശേഖരവുമായി എത്തിയ ട്രക്ക് പിടിച്ചെടുത്തു; 3 തീവ്രവാദികൾ അറസ്റ്റിൽ
Recommended Video
ശ്രീനഗർ: വൻ ആയുധ ശേഖരവുമായി 3 തീവ്രവാദികൾ പിടിയിൽ. ജമ്മു കശ്മീർ- പഞ്ചാബ് അതിർത്തിക്കടുത്ത് ലഖാൻപൂരിൽവെച്ചാണ് ഇവരെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവരിൽ നിന്ന ആറ് എകെ 47 തോക്കുകളും ട്രക്കിൽ കടത്താൻ ശ്രമിച്ച ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. ഇവർക്ക് ജെയ്ഷെ മുഹമ്മദ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ട്രക്കിൽ ആയുധങ്ങൾ കടത്താൻ ശ്രമിക്കുന്നതിനിടെ 3 തീവ്രവാദികൾ പിടിയിലായതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാവിലെ എട്ട് മണിയോടെയാണ് ജമ്മു-പത്താൻകോട്ട് ഹൈവേയിലൂടെ കടന്നുപോയ ട്രക്ക് തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. പരിശോധനയിൽ 6 എകെ 47 തോക്കുകൾ പിടികൂടുകയായിരുന്നുവെന്ന് ജമ്മു കശ്മീർ ഐജി മകേഷ് സിംഗ് വ്യക്തമാക്കി. ട്രക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു.

കശ്മീരിൽ നിന്നും പഞ്ചാബിലെ ബാമിയാൽ മേഖല ലക്ഷ്യം വെച്ചാണ് ട്രക്ക് പോയതെന്നാണ് സൂചന. അറസ്റ്റിലായ മൂന്ന് പേർ കശ്മീർ സ്വദേശികളാണെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കശ്മീരിൽ വൻ ആക്രമണത്തിന് തീവ്രവാദികൾ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് താഴ്വരയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
SSP Kathua: A truck carrying arms and ammunition has been recovered in Kathua, more details are awaited. #JammuAndKashmir https://t.co/LRfKQi3c3P pic.twitter.com/nvVTi2AcPg
— ANI (@ANI) September 12, 2019
ജമ്മുകശ്മീരിൽ വ്യാപകമായി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളിൽ വൻതോതിൽ ഭീകരരെ എത്തിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ദിവസം ലഷ്കർ ഊ തൊയിബ ഭീകരൻ ആസിഫ് മഖ്ബൂലിനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications