രാജ്യത്ത് ആറ് കേന്ദ്ര സര്‍വ്വകലാശാലയില്‍ യോഗ കോഴ്‌സ് തുടങ്ങും
ദില്ലി: കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള ആറ് കേന്ദ്ര സര്‍വ്വകലാസാലകളില്‍ യോഗ കോഴ്‌സ് ആരംഭിക്കാന്‍ കേന്ദ്രമാനവ വിഭവശേഷി വകുപ്പ് തീരുമാനിച്ചു. അടുത്ത മാസം മുതല്‍ കോഴ്‌സ് ആരംഭിക്കാന്‍ കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ക്ക് സ്മൃതി ഇറാനി നിര്‍ദേശം നല്‍കി.
നരേന്ദ്രമോദി ജൂണ്‍ 21 യോഗ ദിനാഘോഷ പരിപാടിയോടനുബന്ധിച്ചാണ് യോഗ പഠന വി,യമാക്കണമെന്ന ആസയത്തിന് തുടക്കം കുറിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആറ് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ യോഗ പാഠ്യവിഷയമാക്കണമെന്ന മോദി സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സര്‍വ്വകലാശാലകളോടും യോഗ രീതികളുടെ പ്രദര്‍ശനം, ഓണ്‍ലൈന്‍ ലേഖന മത്സരം തുടങ്ങിയവ നടപ്പിലാക്കാന്‍ യുജിസി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
യോഗ്യരായ അധ്യാപകരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിക്കില്ലെന്ന വൈസ് ചാന്‍സിലര്‍മാരുടെ ആശങ്ക സ്മൃതി ഇറാനി തള്ളി. യോഗ പാഠ്യ വിഷയമാക്കിയാല്‍ 100ല്‍ 80 മാര്‍ക്ക് പ്രാക്ടിക്കലിനും, 20 മാര്‍ക്ക് എഴുത്ത് പരീക്ഷയ്ക്കുമായിരിക്കും. യോഗ കോഴ്‌സിനുള്ള ടെക്‌സ്റ്റ് ബുക്കും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications