കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരില്‍ വരുന്ന 6 നിർണായക മാറ്റങ്ങള്‍ ഇവയാണ്

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷത്തിന്റെ കടുത്ത വിയോജിപ്പിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള പ്രത്യേക ബില്ലും അദ്ദേഹം അവതരിപ്പിച്ചു, ജമ്മു കശ്മീരില്‍ നിയമസഭയും ( ദില്ലി പോലെ )- ലഡാക്ക് നിയമസഭ ഇല്ലാതെയും കേന്ദ്രഭരണ പ്രജേശങ്ങളായി മാറി. പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഒപ്പിട്ട ഉത്തരവിലൂടെ ഈ നടപടി പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 അവസാനിക്കുന്നുവെന്നാല്‍ അതിന് അര്‍ഥം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി മുതല്‍ ജമ്മു കശ്മീരില്‍ നിന്നും ഭൂമി വാങ്ങാം, വിവരാവകാശ നിയമം ഇനി മുതല്‍ ബാധകമാകും തുടങ്ങിയവയാണ്.

കശ്മീരിന്റെ പ്രത്യേക പദവി ഇനിയില്ല, സംവരണ വിഭജന ബില്ലും പാസായി, സര്‍ക്കാരിന് വിജയം!!കശ്മീരിന്റെ പ്രത്യേക പദവി ഇനിയില്ല, സംവരണ വിഭജന ബില്ലും പാസായി, സര്‍ക്കാരിന് വിജയം!!


ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതോടെ കശ്മീരില്‍ വരുന്ന മാറ്റങ്ങള്‍ ഇവയാണ്

നേരത്തെ സംസ്ഥാനത്തിന് ഏതെങ്കിലും നയങ്ങളോ ഭരണഘടനാപരമായ അധികാരങ്ങളോ അവതരിപ്പിക്കുന്നതിന് കേന്ദ്രത്തിന് നിയമസഭയുടെ അനുമതി ലഭിച്ചിരുന്നു. പ്രതിരോധം, ആശയവിനിമയം, വിദേശകാര്യങ്ങള്‍ എന്നിവ ഒഴികെയുള്ള എല്ലാ കാര്യങ്ങളിലും സ്വയം തീരുമാനിക്കാനുള്ള അവകാശം ജമ്മു കശ്മീരില്‍ ആസ്വദിച്ചു. എന്നാല്‍ ഈ പ്രത്യേക അധികാരങ്ങള്‍ ഇന്ന് ഇല്ലാതായി.

kashmir

ജമ്മു കശ്മീരിലെ നിവാസികള്‍ ഇരട്ട പൗരത്വം ആസ്വദിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ വിവാഹം കഴിച്ചാല്‍ മാത്രമേ അവര്‍ക്ക് ഈ ആനുകൂല്യം നഷ്ടപ്പെടുകയുള്ളൂ. ഇനി മുതല്‍ ഇരട്ട പൗരത്വം ഉണ്ടാകില്ല.

ജമ്മു കശ്മീരിനായി ഇനി മുതല്‍ പ്രത്യേക പതാക ഉണ്ടാവില്ല. ഇത് ദേശീയ ത്രിവര്‍ണ്ണ പതാകയുടെ കീഴില്‍ വരും.

ആര്‍ട്ടിക്കിള്‍ 360, ഏത് സംസ്ഥാനത്തും സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തെ അനുവദിക്കുന്നത് ജമ്മു കശ്മീരിനും ബാധകമാണ്. നേരത്തെ, ഈ നീക്കത്തിന് 'യുദ്ധം അല്ലെങ്കില്‍ ആക്രമണത്തിന്റെ ബാഹ്യ പ്രവര്‍ത്തനം' ആവശ്യമായിരുന്നു.

സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താം.

നേരത്തെ ജമ്മു കശ്മീരിന് വിവരാവകാശ നിയമം ബാധകമല്ലായിരുന്നു. ഇപ്പോള്‍ ആ സാഹചര്യം മാറി.

English summary
6 changes in Kashmir after article 370 is removed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X