ഹിമാചലിൽ തുടർനീക്കവുമായി കോൺഗ്രസ്, ബിജെപിക്ക് വോട്ട് ചെയ്ത 6 എംഎൽഎമാരെ അയോഗ്യരാക്കി
ഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത ഹിമാചല്‍ പ്രദേശിലെ 6 കോണ്‍ഗ്രസ് എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് അയോഗ്യരാക്കി സ്പീക്കര്‍. എംഎല്‍എമാരായ രജിന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രവി താക്കൂര്‍, ചേതന്യ ശര്‍മ എന്നിവരാണ് അയോഗ്യരാക്കപ്പെട്ടത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ഭരിക്കുന്ന ഹരിയാനയിലേക്ക് ഇവരെ മാറ്റിയിരുന്നു. ഇന്ന് ഹിമാചല്‍ നിയമസഭയിലേക്ക് എത്തിയ 6 പേരെയും കയ്യടികളോടെയാണ് ബിജെപി എംഎല്‍എമാര്‍ സ്വാഗതം ചെയ്തത്.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ഭരണകക്ഷിയില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു. കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിനാലാണ് 6 എംഎല്‍എമാരെ അയോഗ്യരാക്കുന്നതെന്ന് സ്പീക്കര്‍ കുല്‍ദീപ് സിംഗ് പതാനിയ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ഫിനാന്‍സ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണം എന്ന പാര്‍ട്ടി വിപ് ഈ 6 എംഎല്‍എമാരും ലംഘിച്ചുവെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 6 കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 3 സ്വതന്ത്ര എംഎല്‍എമാരുമാണ് ബിജെപിക്ക് വോട്ട് ചെയ്തിരുന്നത്. ഇതോടെ ജയം ഉറപ്പിച്ചിരുന്ന കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിംഗ്വിക്കും ബിജെപിയുടെ ഹര്‍ഷ് മഹാജനും 34 വോട്ടുകളാണ് ലഭിച്ചത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
എംഎല്‍എമാരുടെ കൂറുമാറ്റത്തോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ കടുത്ത ഭരണ പ്രതിസന്ധിയിലേക്ക് വീണു. സര്‍ക്കാരിനെതിരെ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണറെ സമീപിച്ചു. പിന്നാലെ മന്ത്രി വിക്രമാദിത്യ സിംഗ് രാജി പ്രഖ്യാപിക്കുകയും ചെയ്തതോടെ ആശങ്ക കനത്തു. പ്രശ്‌ന പരിഹാരത്തിന് ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുളള സംഘത്തെ ഹൈക്കമാന്‍ഡ് ഹിമാചലിലേക്ക് അയച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ വിക്രമാദിത്യ സിംഗ് രാജി തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയത് കോണ്‍ഗ്രസിന് ആശ്വാസമായിരിക്കുകയാണ്.












Click it and Unblock the Notifications