കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭാ നടപടികള്‍ തടസ്സപ്പെടുത്തി: ആറ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍, കൊടിക്കുന്നില്‍ സുരേഷും!

കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ ആറ് പേര്‍ക്ക് അഞ്ച് ദിവസത്തേയ്ക്കാണ് സസ്പെന്‍ഷന്‍

Google Oneindia Malayalam News

ദില്ലി: ലോക് സഭാ നടപടികള്‍ തടസ്സപ്പെടുത്തിയ ആറ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. ലോക് സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അഞ്ച് ദിവസത്തേയ്ക്കാണ് എംപിമാരെ സസ്പെന്‍ഡ‍് ചെയ്തത്. കൊടിക്കുന്നില്‍ സുരേഷ്, ​എംകെ രാഘവന്‍, ഗൗഗരവ് ഗോഗോയ്, രഞ്ജിത് രഞ്ജന്‍, ആധിര്‍ രാജന്‍, സുഷ്മിത് ദേവ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്.

ഗോരക്ഷയുടെ പേരില്‍ ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചെങ്കിലും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ സ്പീക്കറുടെ ഡയസിലേയ്ക്ക് പേപ്പര്‍ വലിച്ചെറിയുകയും ചെയ്തു.

sumitra-mahajan

ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ സഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ബിജെപി നേതാക്കള്‍ ബൊഫോഴ്സ് പ്രശ്നം ഉയര്‍ത്തിക്കാണിച്ച് ലോക്സഭയില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. പ്രതിഷേധം ശക്തമായതോടെ സഭ നിര്‍ത്തിവെച്ച സ്പീക്കര്‍ വീണ്ടും സഭ ചേര്‍ന്നപ്പോള്‍ എംപിമാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

English summary
Six Congress lawmakers have been suspended for five days by Lok Sabha Speaker Sumitra Mahajan for disrupting house proceedings. The Congress MPs, who were trying to bring up the issue of mob lynchings in the lower house of Parliament, threw pieces of paper towards the Speaker's chair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X