കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കിലേക്ക് പോകാന്‍ ഒരുങ്ങുകയാണോ?: ഡിസംബറിലെ അവസാന 7 ദിവസങ്ങളില്‍ 6 ദിവസവും ബാങ്ക് അവധി

Google Oneindia Malayalam News

ഡിസംബർ മാസത്തിലെ അവസാനത്തെ ഏഴ് ദിവസങ്ങളില്‍ ആറ് ദിവസവും ബാങ്ക് അവധി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്ക് അവധി പട്ടിക പ്രകാരം രാജ്യത്തുടനീളമുള്ള എല്ലാ സ്വകാര്യ, പൊതുമേഖലാ ബാങ്കുകളും അവസാന ആഴ്ചയിയിലെ ഒരു ദിവസം ഒഴികെ എല്ലാ ദിവസവും അടഞ്ഞ് കിടക്കും. ഈ മാസത്തിൽ രാജ്യത്തുടനീളം എല്ലാ ബാങ്കുകൾക്കുമുള്ള ദേശീയ അവധി ദിനം ക്രിസ്മസ് മാത്രമാണ്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) തയ്യാറാക്കിയ പട്ടിക പ്രകാരമാണ് എല്ലാ വർഷവും അവധിദിനങ്ങൾ വിജ്ഞാപനം ചെയ്യുന്നത്. ഡിസംബറിലെ ഈ വർഷത്തെ ലിസ്റ്റിൽ സംസ്ഥാനം തിരിച്ചുള്ള ഏഴ് അവധി ദിവസങ്ങളുണ്ട്, അവയിൽ ചിലത് ഇതിനോടകം കഴിയുകയും ചെയ്തിട്ടുണ്ട്.

ജോസിനെതിരായ യുഡിഎഫ് നീക്കത്തെ പ്രതിരോധിക്കാനിയില്ല, വീഴ്ച: എന്നിട്ടും നടപടിയില്ലാതെ സിപിഎംജോസിനെതിരായ യുഡിഎഫ് നീക്കത്തെ പ്രതിരോധിക്കാനിയില്ല, വീഴ്ച: എന്നിട്ടും നടപടിയില്ലാതെ സിപിഎം

അവധികള്‍ ഒരുമിച്ച് വരുന്നതിനാല്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും

അവധികള്‍ ഒരുമിച്ച് വരുന്നതിനാല്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ഇടപാടുകള്‍ ചെയ്ത് തീർക്കണമെങ്കില്‍ ഈ അവധി ദിവസങ്ങള്‍ ഓർമ്മയില്‍ വെക്കുന്നത് നല്ലാതായിരിക്കും. ഈ അവധി ദിനങ്ങൾ സംസ്ഥാനാടിസ്ഥാനത്തിലുള്ളതായതിനാൽ തന്നെ ഇത്രയും അവധി ഒരുമിച്ച് വരുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യവമുമില്ല. എന്നാല്‍ ഒരോ സംസ്ഥാനത്തും ഏതെൊക്കെ ദിവസമാണ് അവധി എന്ന് അറിയുന്നത് ഇടപാടുകള്‍ എളുപ്പമാക്കാന്‍ സഹായിച്ചേക്കും. അതോടൊപ്പം തന്നെ മേൽപ്പറഞ്ഞ ദിവസങ്ങളിൽ അതത് സംസ്ഥാനങ്ങളിലെ ബാങ്കുകളുടെ ചില ശാഖകൾ മാത്രമേ അടച്ചിടൂ. ഉദാഹരണത്തിന്, ഡിസംബർ 24 ന് ഐസ്വാളിലും ഷില്ലോങ്ങിലും ക്രിസ്മസ് പ്രമാണിച്ച് അവധിയാണ്. എന്നാല്‍, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ബാങ്കുകൾ അന്നേ ദിവസം തുറന്ന് പ്രവർത്തിക്കും

ഈ മാസത്തെ ബാങ്ക് അവധി ദിവസങ്ങളിൽ പ്രധാനമായും ഉള്‍പ്പെടുന്നത് ക്രിസ്മസ്

ഈ മാസത്തെ ബാങ്ക് അവധി ദിവസങ്ങളിൽ പ്രധാനമായും ഉള്‍പ്പെടുന്നത് ക്രിസ്മസ് അവധിയാണ്. മാസത്തിലെ അവസാനത്തെ ശനിയാഴ്ചയാണ് ക്രിസ്മസ് വരുന്നത്. ഈ ദിനം ബാങ്കുകൾക്ക് നേരത്തെ തന്നെ അറിയിപ്പ് ലഭിച്ച അവധിയാണ്. അതിനാൽ, ഏഴ് അവധികളും ആറ് വാരാന്ത്യ അവധികളും ചേർത്താൽ, ഡിസംബറിലെ ബാങ്ക് അവധികളുടെ ആകെ എണ്ണം 12 ആയി. ഈ 12 അവധി ദിവസങ്ങളിൽ ഡിസംബറിലെ ആദ്യ 23 ദിവസങ്ങളിൽ ആറെണ്ണം മാത്രമാണ് കഴിഞ്ഞത്. ബാക്കിയുള്ള ഏഴ് ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലായി ആറ് ദിവസം ബാങ്ക് അടച്ചിടും. മാസത്തിലെ എല്ലാ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും അവധികളില്‍ ഉൾപ്പെടുന്നു. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും.

ആർ‌ബി‌ഐ പട്ടിക അനുസരിച്ചുള്ള 2021 ഡിസംബറിലെ അവസാന വാരത്തിലെ

ആർ‌ബി‌ഐ പട്ടിക അനുസരിച്ചുള്ള 2021 ഡിസംബറിലെ അവസാന വാരത്തിലെ അവധി ദിവസങ്ങളുടെ പൂർണ്ണ പട്ടിക ഇങ്ങനെയാണ്. (ഡിസംബർ 24 മുതൽ )

ഡിസംബർ 24: ക്രിസ്മസ് ഉത്സവം (ക്രിസ്മസ് ഈവ്) - ഐസ്വാൾ, ഷില്ലോംഗ്

ഡിസംബർ 25: ക്രിസ്മസ് - ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാൽ, ജയ്പൂർ, ജമ്മു, കാൺപൂർ, കൊച്ചി, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പനാജി, പട്ന, റായ്പൂർ, റാഞ്ചി, ഷില്ലോംഗ്, ഷിംല, ശ്രീനഗർ, തിരുവനന്തപുരം

ഡിസംബർ 27: ക്രിസ്മസ് ആഘോഷം - ഐസ്വാൾ

ഡിസംബർ 27: ക്രിസ്മസ് ആഘോഷം - ഐസ്വാൾ

ഡിസംബർ 30: യു കിയാങ് നങ്ബാ - ഷില്ലോംഗ്

ഡിസംബർ 31: പുതുവർഷ അവധി - ഐസ്വാൾ

സംസ്ഥാനം തിരിച്ചുള്ള വിവിധ അവധി ദിവസങ്ങൾക്ക് പുറമെ, വാരാന്ത്യങ്ങളിലെ ചില ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

ഡിസംബർ വാരാന്ത്യങ്ങളിലെ ബാങ്ക് അവധികൾ (ഡിസംബർ 20 മുതൽ)

ഡിസംബർ 19: ഞായറാഴ്ച

ഡിസംബർ 25: മാസത്തിലെ നാലാം ശനിയാഴ്ചയും ക്രിസ്തുമസും

ഡിസംബർ 26: ഞായറാഴ്ച

Recommended Video

cmsvideo
കേരളത്തില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു | Oneindia Malayalam

English summary
6 days out of the last 7 days of December Bank Holidays: RBI Holiday Schedule is known
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X