കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന്‍ കലാപം;3 മരണം,6പേര്‍ പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

പ്രതാപ് ഗഡ്: രാജസ്ഥാനിലെ പ്രതാപ് ഗഡ് ജില്ലയില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ മരിയ്ക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ജനവരി 14 നാണ് കലാപം ആരംഭിച്ചത്. പ്രതാപ് ഗഡിലെ കൊട്ടാടിയിലാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ആദ്യം സംഘര്‍ഷം ഉണ്ടായത്.

ഒട്ടേറെ വീടുകള്‍ തീയിട്ട് നശിപ്പിച്ചു. കലാപത്തെത്തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ചൊവ്വാവ്ച രാത്രിയാണ് കലാപം ഉണ്ടാകുന്നത്. കോട്ടാടി ഗ്രാമത്തിലെ രണ്ട് വിഭാഗക്കാരായ ചെറുപ്പക്കാര്‍ തമ്മില്‍ നടന്ന സംഘര്‍ഷമാണ് കാലപത്തില്‍ അവസാനിച്ചത്.

Rajastan

ചൊവ്വാഴ്ച പ്രഖ്യാപിച്ച കര്‍ഫ്യൂ വ്യാഴാഴ്ചയും തുടര്‍ന്നു. കരാജ ഖാന്‍ (20), ഭന്‍വര്‍ സിംഗ് (50), ദിനേഷ്(25) എന്നിവരാണ് മരിച്ചത്. പ്രദേശത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടി 400 പൊലീസുകാരെക്കൂടി വിന്യസിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ചയാണ് സംസ്‌ക്കരിച്ചത്. അതിനാല്‍ തന്നെ പുതിയ കലാപങ്ങള്‍ ഉണ്ടാകാതിരിയ്ക്കാനായി പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. കൊട്ടാടി, മോഹെദ എന്നീ ഗ്രാമങ്ങളിലുള്ളവരാണ് ഏറ്റുമുട്ടിയത്.

English summary
Police on Thursday detained six persons in connection with communal clashes in Rajasthan's Pratapgarh district, which has left three dead and six injured, even as curfew continued in Kotadi village for second consecutive day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X