കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കൊവിഡ്; ഓഫീസ് ആസ്ഥാനം അടച്ചുപൂട്ടി, 10 ഉദ്യോഗസ്ഥർ ക്വാറന്റീനിൽ

  • By Desk
Google Oneindia Malayalam News

ദില്ലി; ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ദില്ലിയിലെ ആദായ നികുതി വകുപ്പ് ആസ്ഥാനം സീൽ ചെയ്തു. ആറ് ഉദ്യോഗസ്ഥർകർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 10 ഉദ്യോസ്ഥരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

നേരത്തേ സ്ഥാപനത്തിലെ ഒരു ജൂനിയർ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.അർദ്ധസൈനിക വിഭാഗത്തിൽ നിന്ന് അന്വേഷണ ഏജൻസിയിലേക്ക് ഡെപ്യൂട്ടേഷനിൽ നിയമിതനായ ഉദ്യോഗസ്ഥനാണ് ഇതെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.ഇതിന് പിന്നാലെയാണ് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചത്.

corona34-158

അതിനിടെ ദില്ലിയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. വെള്ളിയാഴ്ച 1330 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 26334 ആയി. 24 മണിക്കൂറിനിടെ 25 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ മരിച്ചവരുടെ എണ്ണം 708 ആയി.

രാജ്യത്ത് ആശങ്ക ഇരിട്ടിച്ച് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 9887 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 294 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6642 ആയി. നിലവിൽ 2.3 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചവരുടെ പട്ടികയിൽ ഇന്ത്യ ആറാമതായി.
മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 80,000 കടന്നു. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ 28000 പിന്നിട്ടു. 24 മണിക്കൂറിനിടെ 1438 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ പോസറ്റീവ് കേസുകൾ 28,694 ആയി. മരണ സംഖ്യ 232 ഉം.ചെന്നൈയില്‍ മാത്രം 19815 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഠിനംകുളം പീഡനകേസ്; പ്രതികളെ കുരുക്കാന്‍ യുവതിയുടെ 5 വയസുള്ള മകന്‍..!!നിര്‍ണായക മൊഴി പൊലീസിന്കഠിനംകുളം പീഡനകേസ്; പ്രതികളെ കുരുക്കാന്‍ യുവതിയുടെ 5 വയസുള്ള മകന്‍..!!നിര്‍ണായക മൊഴി പൊലീസിന്

വൻ ട്വിസ്റ്റ്; ട്വിറ്ററിൽ നിന്ന് 'ബിജെപി' ഒഴിവാക്കി സിന്ധ്യ? കോൺഗ്രസിലേക്കോ? ബിജെപിക്ക് അമ്പരപ്പ്വൻ ട്വിസ്റ്റ്; ട്വിറ്ററിൽ നിന്ന് 'ബിജെപി' ഒഴിവാക്കി സിന്ധ്യ? കോൺഗ്രസിലേക്കോ? ബിജെപിക്ക് അമ്പരപ്പ്

കോഴിക്കോട് നിന്നും ബഹ്റൈനില്‍ എത്തിയ പയ്യോളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; നാട്ടില്‍ ജാഗ്രതകോഴിക്കോട് നിന്നും ബഹ്റൈനില്‍ എത്തിയ പയ്യോളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; നാട്ടില്‍ ജാഗ്രത

English summary
6 enforcement officials test covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X