പട്ന സ്ഫോടനം,പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍?
പട്‌ന: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയുടെ പട്‌നയിലെ പ്രസംഗ വേദിയ്ക്കരികെ ഉണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു, നൂറിനലധികം പേര്‍ക്ക് പരുക്കേറ്റു. എട്ട് സ്‌ഫോടനങ്ങളാണ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. ആക്രമണത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്നാണ് സംശയം.
ഒക്ടോബര്‍ 27 ന് രാവിലെ 9.30 നും 12.25 നും ഇടയിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. സംഭവ സ്ഥലത്ത് നിന്ന് തന്നെയാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മുസാഫര്‍നഗര്‍ കലാപത്തിനുള്ള പകവീട്ടലാണ് സ്‌ഫോടനമെന്ന് അറസ്റ്റിലായവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നാണ് സൂചന. ബോധ് ഗയ സ്‌ഫോടനത്തിലും ഇന്ത്യന്‍ മുജാഹിദ്ദീന് പങ്കുണ്ടെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു.

ഇമിതിയാസ് അന്‍സാരി, ഐനുള്‍, അക്തര്‍, കലീം എന്നിവരാണ് അറസ്റ്റിലായത്. അന്‍സാരി റാഞ്ചി സ്വദേശിയാണ്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് സ്‌ഫോടനങ്ങള്‍ നടന്ന ശേഷമാണ് ഇയാളെ പിടികൂടിയത്. റെയിനല്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ബോംബുകള്‍ വയ്ക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു പ്രതി. എന്നാല്‍ പലീസ് ഉദ്യോഗസ്ഥരേയും ബോംബ് സ്ക്വാഡിനേയും കണ്ടതോടെ ഇയാള്‍ പതറി.
മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കരുതെന്ന് ഇവര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിനാല്‍ തന്നെ ഒപ്പമുള്ളവരുടെ നമ്പരുകള്‍ പേപ്പറില്‍ ഇയാള്‍ എഴുതി സൂക്ഷി്ചിരുന്നു. പൊലീസിന് ഈ നമ്പറുകളും ലഭിച്ചിട്ടുണ്ട്. ഐനുള്‍ എന്നയാള്‍ ഗുരതരാവസ്ഥയില്‍ ചികിത്സയിലാണ്. റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നിന്നാണ് ഇയാള്‍ക്ക് പരുക്കേറ്റത്.
ആറ് സ്‌ഫോടനങ്ങളും റാലിയുടെ സമ്മേളന വേദിയായി ഗാന്ധി മൈതാനിലും രണ്ടെണ്ണം പട്‌ന ജംഗ്ഷനിലുമാണ് നടന്നത്. റാലിയ്ക്കായി എത്തുന്ന പ്രത്യേക ട്രെയിനുകളെയും യാത്രക്കാരെയും ലക്ഷ്യം വച്ചായിരുന്നു പടന് ജംഗ്ക്ഷനിലെ സ്‌ഫോടനം. എന്നാല്‍ സ്‌ഫോടനത്തിന്റെ ഭീകരാവസ്ഥയെപ്പറ്റിയുള്ള പരാമര്‍ശം നേതാക്കള്‍ പ്രസംഗത്തിനിടെ നല്‍കിയില്ല.
ബോധ് ഗയ സ്‌ഫോടനത്തിന് ഉപയോഗിച്ച അതേ വിഭാഗത്തില്‍ പെടുന്ന സ്‌ഫോടക വസ്തുക്കളാണ് പട്‌ന സ്‌ഫോടനത്തിനും ഉപയോഗിച്ചതെന്നാണ് സൂചന.












Click it and Unblock the Notifications