കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഘോഷങ്ങള്‍ ദുരന്തങ്ങള്‍ക്ക് വഴിമാറുന്നു, ഒമ്പത് മാസം, ആറ് അരുംകൊല ! കേട്ടാല്‍ ഞെട്ടും

ഒമ്പത് മാസത്തിനിടെ ആഗ്രയില്‍ കൊല്ലപ്പെട്ടത് ആറുപേര്‍. കൊലക്കേസുകള്‍ അധികവും വിവാഹ- ജന്മദിന ആഘോഷങ്ങള്‍ക്കിടെ. വെടിയേറ്റാണ് മരണം.

  • By Gowthamy
Google Oneindia Malayalam News

ആഗ്ര : നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇന്ത്യയില്‍ നടക്കുന്നത്. എന്നാല്‍ ഇതിനിടയില്‍ ഇങ്ങനെയും ചിലത് സംഭവിക്കുന്നുണ്ട്. ഒമ്പത് മാസത്തിനിടെ ആറ് അരുംകൊല. ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത് ആഗ്രയില്‍ നിന്നാണ്.

ആഗ്രയിലും സമീപ പ്രദേശങ്ങളിലും ആഘോഷങ്ങള്‍ ദുരന്തങ്ങള്‍ക്ക് വഴിമാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം, ജന്മദിനം തുടങ്ങിയ ആഘോഷങ്ങള്‍ക്കിടെയാണ് കൊലപാതകങ്ങള്‍ അധികവും നടന്നിരിക്കുന്നത്. വെടിയേറ്റാണ് പലരും മരിക്കുന്നത്.

ചോരക്കളമാകുന്നു

ചോരക്കളമാകുന്നു

ഒമ്പത് മാസത്തിനിടെ ആറ് കൊലപാതക കേസുകളാണ് ആഗ്രയിലും സമീപ പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 12 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. 15 വെടിവയ്പ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 ആഘോഷങ്ങള്‍ക്കിടെ

ആഘോഷങ്ങള്‍ക്കിടെ

വിവാഹം, ജന്മദിനം എന്നീ ആഘോഷങ്ങള്‍ക്കിടെയാണ് പല കൊലപാതകവും നടക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തില്‍ കൊല്ലപ്പെടുന്നവരില്‍ സുഹൃത്തുക്കളും, പരിപാടി അവതരിപ്പിക്കുന്നവരും,ബന്ധുക്കളും വെറുതെ നില്‍ക്കുന്ന ആളുപോലും ഉണ്ടെന്നും പോലീസ്.

കൊലപ്പെടുത്തിയത് ഭര്‍ത്താവ്

കൊലപ്പെടുത്തിയത് ഭര്‍ത്താവ്

നവംബര്‍ 30ന് വിവാഹ നിശ്ചയച്ചടങ്ങിനിടെ ഒരുകൂട്ടം പുരുഷന്മാര്‍ക്കൊപ്പം നൃത്തം ചെയ്ത ഭാര്യയെ ഭര്‍ത്താവ് വെടിവച്ചു കൊലപ്പെടുത്തി. ആഗ്രയിലെ ഭാണ്ഡ്യയിലാണ് സംഭവം. സുഭാസ് എന്നയാളാണ് ഭാര്യ ആശയെ ലൈസന്‍സുള്ള തോക്കുകൊണ്ട് വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവം വിവാഹച്ചടങ്ങിനിടെ

സംഭവം വിവാഹച്ചടങ്ങിനിടെ

നവംബര്‍ 22ന് സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ നിശ്ചയത്തിനിടെ മുകുള്‍ മുദ്ഗല്‍ എന്ന യുവാവിനെ മറ്റൊരു സുഹൃത്തായ ഗൗരവ് ശര്‍മ വെടിവച്ച് കൊലപ്പെടുത്തി. ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ കൊലയുടെ കാരണം വ്യക്തമല്ല.

 കൊലപ്പെടുത്തിയത് സുഹൃത്തിനെ

കൊലപ്പെടുത്തിയത് സുഹൃത്തിനെ

പാര്‍ട്ടിക്കിടെ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവ് സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തി.

 കൊലയ്ക്ക് കാരണം

കൊലയ്ക്ക് കാരണം

പെട്ടെന്നുള്ള പ്രകോപനങ്ങളില്‍ നിന്നാണ് ഇത്തരം കൊലപാതകങ്ങള്‍ പലതും ഉണ്ടായിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ആഗ്രയില്‍ മാത്രം 52,000 ലൈസന്‍സ് തോക്കുകളാണ് ഉള്ളതെന്നും പോലീസ്.

English summary
In the past nine months, six persons were killed and 12 injured in 15 cases of firing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X