സുരക്ഷാ ഭീഷണി; 6 ലക്ഷം എസ്ബിഐ ഉപഭോക്താക്കള്‍ക്ക് പുതിയ ഡെബിറ്റ് കാര്‍ഡ് ലഭിക്കും
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാര്‍ഡ് മാറ്റമാണ് നടക്കുന്നത്.ഒക്ടോബര്‍ 26ന് തന്നെ 95.5% ഉപഭോക്താക്കള്‍ക്കും കാര്‍ഡ് ബ്ലോക്ക് ചെയ്തു എന്ന വിവരം നല്‍കിയിരുന്നു.
പൂനെ: ആറ് ലക്ഷം എസ്ബിഐ ഉപഭോക്താക്കള്‍ക്ക് പുതിയ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കും. കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്നതും സുരക്ഷാ പശ്‌നം മുന്നില്‍ കണ്ടുമാണ് ഡാമേജായ ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി പുതിയ കാര്‍ഡുകള്‍ ബാങ്ക് വിതരണം ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാര്‍ഡ് മാറ്റമാണ് നടക്കുന്നത്.
ഒക്ടോബര്‍ 26ന് തന്നെ 95.5% ഉപഭോക്താക്കള്‍ക്കും കാര്‍ഡ് ബ്ലോക്ക് ചെയ്തു എന്ന വിവരം നല്‍കിയിരുന്നു. എന്നാല്‍ കുറച്ച് പേര്‍ക്ക് വിവരം നല്‍കാന്‍ ബാക്കിയുണ്ട്. അതിന്റെ ജോലി പുരോഗമിക്കുകയാണ്. ബാങ്കില്‍ നല്‍കിയ വിവരം ഉപഭോക്താക്കള്‍ പുതുക്കാത്തതാണ് വിവരം നല്‍കാന്‍ വൈകുന്നതെന്ന് എസ്ബിഐ ഡെപ്യൂട്ടി എംഡി മഞ്ജു അഗര്‍വാള്‍ പറഞ്ഞു.

ഒക്ടോബര്‍ 19
സുരക്ഷാ പ്രശ്‌നം ഉന്നയിച്ച് ഒക്ടോബര്‍ 19ന് ആറ് ലക്ഷം കാര്‍ുകളാണ് ബ്ലോക്ക് ചെയ്തത്.

പിന്‍ നമ്പര്‍
32 ലക്ഷം ഉപഭോക്താക്കളോട് ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി വാങ്ങാനോ എടിഎം പിന്‍ നമ്പറുകള്‍ മാറ്റാനോ വിവധ ബാങ്കുകള്‍ ആവശ്യപ്പെട്ടിരുന്നു.

പ്രശ്‌നം പരിഹരിക്കും
എസ്ബിഐ പെട്ടെന്ന് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യില്ല. ആദ്യം പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുക. നിരവധി ഉപഭോക്താക്കള്‍ പിന്‍ നമ്പര്‍ മാറ്റിയിട്ടില്ല. ഇത്തരം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

സുരക്ഷാ ഭീഷണി
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ, യെസ് ബാങ്ക്, ആക്‌സിസ് എന്നീ ബാങ്കുകളെയാണ് സുരക്ഷാ ഭീഷണി ഏറ്റവും കൂടുതല്‍ വലച്ചിരിക്കുന്നത്.












Click it and Unblock the Notifications