കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിലേക്ക് കുത്തൊഴുക്ക്! മുന്‍ എംഎല്‍എ ഉള്‍പ്പെടെ 6 നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു!

Google Oneindia Malayalam News

ഹൈദരാബാദ്: ടിഡിപിയുടെ അടിവേരിളക്കി ബിജെപിയുടെ ആന്ധ്രാ മിഷന്‍. 6 നേതാക്കളാണ് ഒറ്റ ദിവസം കൊണ്ട് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ ടിഡിപി എംഎല്‍എയും എംപിയും ഉള്‍പ്പെടെയുള്ളവരാണ് ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നദ്ദയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

amitshabjp

<strong>ഒടുവില്‍ നിര്‍ണായക തിരുമാനവുമായി എച്ച്ഡി ദേവഗൗഡ; പ്രതീക്ഷയോടെ ബിജെപി</strong>ഒടുവില്‍ നിര്‍ണായക തിരുമാനവുമായി എച്ച്ഡി ദേവഗൗഡ; പ്രതീക്ഷയോടെ ബിജെപി

മൂന്ന് തവണ എംഎല്‍എയും ഒരു തവണ എംപിയുമായിരുന്നു ഗംഗുല പ്രതാപ് റെഡ്ഡി, പസുപുലെട്ടി സുധാകര്‍, ടിഡിപി അംഗവും മുന്‍ ഇന്‍കം ടാക്സ് കമ്മീഷ്ണറുമായ കാഞ്ചര്‍ല ഹരിപ്രസാദ്, ഷെയ്ക് നിസാമുദ്ദീന്‍, എച്ച്എംഎ മസര്‍ ബെയ്ഗ്, ഡി വെങ്കയ്യ എന്നിവരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ആന്ധ്രയില്‍ ബിജെപിയിലേക്കുള്ള നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞ് പോക്ക് തുടങ്ങിയത്.

നാല് രാജ്യസഭ എംപിമാര്‍ ആയിരുന്നു ആദ്യം ടിഡിപി വിട്ടത്. ടിഡിപി വക്താവ് ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ പിന്നാലെ പാര്‍ട്ടി വിട്ടിരുന്നു. കൂടുതല്‍ നേതാക്കള്‍ ഇനിയും ബിജെപിയില്‍ എത്തുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. സംസ്ഥാനത്ത് ടിഡിപിക്ക് ബദലായി ബിജെപി മാറുമെന്നാണ് നേതാക്കള്‍ അടക്കം പറയുന്നത്. ടിഡിപിക്ക് നിലനില്‍പ്പ് ഇല്ലാത്ത സാഹചര്യത്തില്‍ ബിജെപിയില്‍ ചേരുന്നതാണ് ഗുണകരമാകുകയെന്നാണ് പാര്‍ട്ടി വിട്ട നേതാക്കളുടെ പ്രതികരണം.

<strong>സച്ചിന്‍ പൈലറ്റ്, ഖാര്‍ഗെ; രണ്ടില്‍ ആര്?, അധ്യക്ഷനെ കണ്ടെത്താന്‍ പ്രവര്‍ത്തക സമിതി ഉടന്‍ ചേരും</strong>സച്ചിന്‍ പൈലറ്റ്, ഖാര്‍ഗെ; രണ്ടില്‍ ആര്?, അധ്യക്ഷനെ കണ്ടെത്താന്‍ പ്രവര്‍ത്തക സമിതി ഉടന്‍ ചേരും

പരമാവധി ടിഡിപി നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ബിജെപിയും സജീവമാക്കിയിട്ടുണ്ട്. അഞ്ച് ടിഡിപി എംഎല്‍എമാരെ ബിജെപിയില്‍ എത്തിച്ച് ടിഡിപിയെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള തന്ത്രങ്ങളാണ് ബിജെപി ഒരുക്കുന്നതെന്നാണ് വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

<strong>ക്രോണിക് ബാച്ചിലര്‍ രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണം! അതോടെ ഭാഗ്യനക്ഷത്രം തെളിയുമെന്ന്!</strong>ക്രോണിക് ബാച്ചിലര്‍ രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണം! അതോടെ ഭാഗ്യനക്ഷത്രം തെളിയുമെന്ന്!

English summary
6 leaders joins BJP in Andrapradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X