കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയിൽ നിയമസഭ വികസനം: ആറ് മന്ത്രിമാരിൽ രണ്ട് പേർ വനിതകൾ, കെസിആറിന്റെ മകനും മരുമകനും മന്ത്രിമാർ

Google Oneindia Malayalam News

ഹൈദരാബാദ്: ക്യാബിനറ്റ് വികസനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ചന്ദ്രശേഖര റാവുവിന്റെ മകൻ കെടി രമണ റാവുവും മരുമകൻ ടി ഹരീഷ് റാവുവും ഉൾപ്പെടെ ആറ് മന്ത്രിമാരാണ് പുനഃസംഘടനക്ക് ശേഷം തെലങ്കാന നിയമസഭയിലുള്ളത്. മുൻ മന്ത്രി ശോഭിത ഇന്ദ്ര റെഡ്ഡിയുൾപ്പെടെ രണ്ട് വനിതാ മന്ത്രിമാരും ആറുപേരിൽ ഉൾപ്പെട്ടിട്ടുണ്ട്. തെലങ്കാന രാഷ്ട്രസമിതിയുടെ ആ 2014-18 സർക്കാരിൽ മന്ത്രി പദവി അലങ്കരിച്ചിരുന്നവരാണ് കെസിആറിന്റെ മകൻ കെടി രമണ റാവുവും മുതിർന്ന തെലങ്കാന രാഷ്ട്ര സമിതി നേതാവും കെസിആറിന്റെ മരുമകനും. സബിത റെഡ്ഡി കോൺഗ്രസ് സർക്കാരിൽ ആഭ്യന്തര മന്ത്രി പദവിയും അലങ്കരിച്ചിട്ടുണ്ട്.

ഹാമിര്‍പൂരില്‍ ചതുര്‍കോണ പോരാട്ടം... പ്രതിപക്ഷ സഖ്യമില്ല, കോണ്‍ഗ്രസിന്റെ പദ്ധതികള്‍ ഇങ്ങനെഹാമിര്‍പൂരില്‍ ചതുര്‍കോണ പോരാട്ടം... പ്രതിപക്ഷ സഖ്യമില്ല, കോണ്‍ഗ്രസിന്റെ പദ്ധതികള്‍ ഇങ്ങനെ

ഫെബ്രുവരി 19നാണ് ഏറ്റവും ഒടുവിൽ കെസിആർ രണ്ട് മന്ത്രിമാരെ ഉൾപ്പെടുത്തിക്കൊണ്ട് മന്ത്രിസഭാ വികസിപ്പിച്ചത്. 2018 ഡിസംബർ ഏഴിനാണ് പത്ത് മന്ത്രിമാരെ ഉൾപ്പെടുത്തിക്കൊണ്ട് തെലങ്കാന രാഷ്ട്ര സമിതി അധികാരത്തിലെത്തുന്നത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ തെലങ്കാന ഗവർണർ തമിളിസൈ സുന്ദർരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

kcr-15679

കരിംനഗർ എംഎൽഎയായിരുന്ന ഗംഗുല കമാകർ, ഖമ്മം മണ്ഡലത്തിൽ നിന്നുള്ള പി അജയ്കുമാർ, വാറംഗൽ എംഎൽഎ സത്യവതി റാത്തോഡ് എന്നിവരാണ് മറ്റ് മന്ത്രിമാർ. ഏറ്റവും ഒടുവിലെ ക്യാബിനറ്റ് വികസനത്തോടെ 18 മന്ത്രിമാരാണ് തെലങ്കാന മന്ത്രിസഭയിലുള്ളത്. എന്നാൽ നേരത്തെ റാവുവിന്റെ ക്യാബിനറ്റിൽ നേരത്തെ വനിതാ മന്ത്രിമാർ ഉൾപ്പെട്ടിരുന്നില്ല.

English summary
6 ministers inducted into Telengana cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X