കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, 6 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു, വോട്ടെടുപ്പിന് പിന്നാലെ....

Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കി കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്. വിശ്വാസ വോട്ടെടുപ്പ് നടന്ന് 24 മണിക്കൂര്‍ പിന്നിടും മുമ്പ് ആറ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് ഇവര്‍ വിട്ടുനിന്നിരുന്നു. മൊത്തം എട്ട് പേരാണ് വിട്ടുനിന്നത്. ഇതിലെ ആറ് പേരാണ് ഇപോള്‍ രാജിവെച്ചിരിക്കുന്നത്. നേരത്തെ ഇവര്‍ എംഎല്‍എ സ്ഥാനവും രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് ഇതോടെ വന്‍ പ്രതിസന്ധിയിലേക്കാണ് മണിപ്പൂരില്‍ വീണിരിക്കുന്നത്.

1

കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പ് അനായാസം ബിജെപിയുടെ നേതൃത്വത്തിലുള്ള ബിരേന്‍ സിംഗ് സര്‍ക്കാര്‍ വിജയിച്ചിരുന്നു. എംഎല്‍എമാര്‍ സ്പീക്കര്‍ യുമ്‌നം ഖേംചന്ദിന് രാജിക്കത്ത് കൈമാറിയിരിക്കുകയാണ്. സംസ്ഥാന സമിതിയെ പാര്‍ട്ടി വിടുന്നതായി ഇവര്‍ അറിയിക്കുകയും ചെയ്തു. മണിപ്പൂരിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരേശ്വര്‍ ഗോസ്വാമി ഇക്കാര്യം സ്ഥിരീകരിച്ചു. പാര്‍ട്ടി വിപ്പ് ധിക്കരിച്ച എംഎല്‍എമാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന സൂചന കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ രാജിക്ക് തീരുമാനിച്ചത്.

അതേസമയം രാജിവെച്ചവരില്‍ പ്രമുഖരുമുണ്ട്. കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് ഒക്രം ഇബോബി സിംഗിന്റെ അനന്തരവന്‍ ഒക്രം ഹെന്റി സിംഗും ഇക്കൂട്ടത്തിലുണ്ട്. ഇത് ഇബോബി സിംഗിന് വന്‍ തിരിച്ചടിയാണ്. ഒയിനാം ലുഖോയ്, അബ്ദുള്‍ നാസിര്‍, പോനം ബ്രോജന്‍, എന്‍കാംതാങ് ഹാവോകിപ്, ജിന്‍ഷുവാന്‍ഹാവു എന്നിവരാണ് പാര്‍ട്ടി വിട്ട എംഎല്‍എമാര്‍. നിയമസഭാ സെക്രട്ടറി ഇവരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചതായി വ്യക്തമാക്കി. ഇവരുടെ സീറ്റുകള്‍ ഒഴിവ് വന്നതായി പ്രഖ്യാപിച്ചു. ബ്രോജനെതിരെ അയോഗ്യതാ നടപടികള്‍ സ്പീക്കറുടെ മുന്നിലാണ്. ഓഗസ്റ്റ് 14ന് ഇത് പരിഗണിക്കും.

ഇബോബി സിംഗിന്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ എതിര്‍പ്പുകളുണ്ട്. അദ്ദേഹത്തില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് രാജിവെച്ചതെന്ന് ഹെന്റി പറഞ്ഞു. അതേസമയം വിട്ടുനിന്ന മറ്റ് രണ്ട് പേര്‍ ഹോം ക്വാറന്റൈനിലായത് കൊണ്ടാണ് പങ്കെടുക്കാതിരുന്നത്. ഇക്കാര്യം സ്പീക്കര്‍ വ്യക്തമാക്കി. ഫാസൂര്‍ റഹ്മാന് കോവിഡ് സ്ഥിരീകരിച്ചെന്നാണ് സൂചന. കോണ്‍ഗ്രസ് നേരത്തെ 28 സീറ്റോടെ മണിപ്പൂരിലെ ഏറ്റവും പാര്‍ട്ടിയായിരുന്നു. എന്നാല്‍ ഓരോ ഘട്ടത്തിലായി നിരവധി പേരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പോയത്. രാജിവെച്ചവര്‍ക്കെതിരെ നടപടി ശക്തമാക്കിയാലും കോണ്‍ഗ്രസ് പ്രയോജനമുണ്ടാവില്ല.

English summary
6 mla's resigned from manipur congress after trust vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X