Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ്; പുതുതായി 6 ലക്ഷണങ്ങൾ!! അറിഞ്ഞിരിക്കണം, ശ്രദ്ധിച്ചില്ലേങ്കിൽ.. മുന്നറിയിപ്പ്

ദില്ലി; കൊവിഡിന്റെ പുതിയ ആറ് ലക്ഷണങ്ങൾ കൂടി പുറത്തുവിട്ട് അമേരിക്കൻ പൊതുജനാരോഗ്യ സംഘടനയായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ (സിഡിസിപി). ശരീരം തണുക്കുക, കടുത്ത വിറയൽ, പേശീവേദന, തലവേദന, തൊണ്ടവേദന, രുചിയും മണവും നഷ്ടപ്പെടുക എന്നിവയാണ് പുതുതായി കണ്ടെത്തിയ രോഗലക്ഷണങ്ങൾ.

corona-158459438

നേരത്തേ പനി, കഫക്കെട്ട്, ശ്വസനപ്രശ്നങ്ങൾ എന്നിവയായിരുന്നു കൊവിഡ് ലക്ഷണങ്ങളായി കണ്ടെത്തിയിരുന്നത്. രോഗബാധ ഉണ്ടായാൽ ശരാശരി രണ്ടു മുതൽ പതിനാല് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകുമെന്നാണ് ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നത്. ശ്വസന തടസം, നെഞ്ച് വേദന, അബോധാവസ്ഥ, ചുണ്ടിലോ മുഖത്തോ നീല നിറം എന്നിവ ഉണ്ടാകുന്നതും രോഗലക്ഷണമായി കണക്കാക്കപ്പെടുന്നുണ്ട്. മൂക്കൊലിപ്പ് കോവിഡ് -19 രോഗികളിൽ അപൂർവ്വമായി കണ്ടെത്തിയിട്ടുണ്ടെങ്കിലും തുമ്മൽ ഇപ്പോഴും വൈറസിന്റെ ലക്ഷണമല്ലെന്നും ആരോഗ്യ ഏജൻസി വ്യക്തമാക്കി.

ആദ്യം പനി, വരണ്ട ചുമ, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടായാൽ ചികിത്സ തേടണമെന്നായിരുന്നു ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) സിഡിസിയും ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അതിനുശേഷം ആളുകൾക്ക് രുചിയും ഗന്ധവും നഷ്ടപ്പെടുന്നതായുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് വയറിളക്കം, ദഹനപ്രശ്നങ്ങൾ എന്നിവയും രോഗ ലക്ഷണമായി കണ്ടെത്തിയിരുന്നു. 30- 40 ഇടയിൽ പ്രായമുള്ളവരിൽ കൊവിഡ് സ്ട്രോക്കിന് വരെ കാരണനാകുമെന്നും ബ്ലഡ് ക്ലോട്ടിങ്ങ് പ്രശ്നങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും ഏജൻസി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+