കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രാ എംപിയുടെ കുടുംബത്തില്‍ 6 പേര്‍ക്ക് കൊവിഡ്,രോഗബാധയേറ്റത് എവിടെ നിന്ന്? കണ്ടെത്താനാവുന്നില്ല

Google Oneindia Malayalam News

ഹൈദരാബാദ്: കൊറോണ പോസിറ്റീവ് കേസുകള്‍ ആന്ധ്രാപ്രദേശില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതുവരെ സംസ്ഥാനത്ത് 1097 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 231 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടപ്പോള്‍ 31 പേര്‍ മരണത്തിന് കീഴടങ്ങി. സംസ്ഥാനത്ത് നിലവില്‍ 835 പേരാണ് ആശുപത്രിയില്‍ കൊറോണ ചികിത്സയില്‍ കഴിയുന്നത്. ഏറ്റവും അവസാനമായി പുറത്തുവന്ന കണക്കുകളാണിത്.

andra

ഇതിനിടെ ആന്ധ്രാപ്രദേശിലെ എംപി സഞ്ജീവ് കുമാറിന്റെ കുടുംബത്തിലെ ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കുര്‍നൂല്‍ എംപിയായ ഡോ. സഞ്ജീവ് കുമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ കുടുംബത്തിലെ 80 വയസുകാരനായ പിതാവ്, രണ്ട് സഹോദരന്‍, അവരുടെ ഭാര്യമാര്‍, മരുമകന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് സഞ്ജീവ് കുമാര്‍ അറിയിച്ചു. അതേസമയംസ രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായില്ല. ജില്ലാ ഭരണകൂടം ഇതിനുള്ള ശ്രമം നടത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ച കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യനില തൃപ്തികരമാണ്. ഇവരെ കുര്‍നൂല്‍ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഐസലേഷന്‍ നടപടികള്‍ അവര്‍ സ്വീകരിക്കുന്നുണ്ട്. ഞങ്ങളും മുന്‍ കരുതല്‍ സ്വീകരിക്കുന്നുണ്ടെന്ന് എംപി മാധ്യമങ്ങളോട് പറഞ്ഞു.അവര്‍ക്ക് എങ്ങനെയാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്തുന്നതിന്റെ തിരക്കിലാണ് ജില്ലാ ഭരണകൂടം. എല്ലാ സ്രോതസുകളും പരിശോധിച്ച് വരികയാണെന്നും എംപി കൂട്ടിച്ചേര്‍ത്തു. എംപിയുടെ കുടുംബാംഗങ്ങള്‍ക്ക് രോഗം പടര്‍ന്നതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കുര്‍നൂല്‍ ജില്ലയില്‍ നിരവധി കൊറോണ കേസുകളാണ് ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 279 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദില്ലിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളമനത്തില്‍ പങ്കെടുത്തവരാണ് രോഗം ബാധിച്ചവരിലാണ് കൂടുതലായും രോഗം ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നായ വിജയവാഡ ഹോട്ടസ്‌പോട്ടാണെന്ന് സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 24 മണിക്കൂറില്‍ 52 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

മേഖലയില്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗുണ്ടൂര്‍, കുര്‍നൂല്‍, നെല്ലൂര്‍ എന്നിവിടങ്ങളും റെഡ് സോണായി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുര്‍നൂലിലെ പ്രസിദ്ധമായ ഒരു ഡോക്ടര്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചിരുന്നു. രണ്ട് രൂപയ്ക്ക് രോഗികളെ ചികിത്സിച്ചിരുന്ന ഡോ.കരീമാണ് മരണപ്പെട്ടത്.

English summary
6 Of Andhra Pradesh MP's family have been tested covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X