ത്രിപുരയില്‍ രഥയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് കുട്ടികള്‍ അടക്കം 6 പേര്‍ മരിച്ചു
അഗര്‍ത്തല: ത്രിപുരയില്‍ രഥയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ആറ് പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ രണ്ട് പേര്‍ കുട്ടികളാണ്. ഹൈ വോള്‍ട്ടേജ് വൈദ്യുത കമ്പിയില്‍ രഥം തട്ടിയതോടെയാണ് വൈദ്യുതാഘാതമേറ്റത്. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ത്രിപുരയിലെ ഉനകോട്ടി ജില്ലയിലാണ് സംഭവം. ഉല്‍ട്ടോ രഥ യാത്രയ്ക്കിടെയാണ് സംഭവമെന്ന് പോലീസ് പറയുന്നു.
രഥ യാത്രാ മഹോത്സവത്തിന് ശേഷമുള്ള ചടങ്ങാണിത്. ഇരുമ്പ് കൊണ്ടുള്ള ഈ രഥം വൈദ്യുത കമ്പനിയില്‍ തട്ടിയ ഉടനെ തന്നെ വൈദ്യുതാഘാതമേറ്റ് ആറ് പേരും മരിക്കുകയായിരുന്നു. അതേസമയം പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഈ രഥം എങ്ങനെയാണ് വൈദ്യുത കമ്പികളില്‍ ഇടിച്ചതെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ദുരന്തത്തില്‍ മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി.
അഗര്‍ത്തലയില്‍ നിന്ന് കുമാര്‍ഘട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്നും, സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈകീട്ട് നാലര മണിയോടെയാണ് കുമാര്‍ഘട്ട് മേഖലയില്‍ വെച്ച് സംഭവം നടന്നത്. വലിയ ജനക്കൂട്ടം തന്നെ രഥയാത്രയുടെ സമയത്തുണ്ടായിരുന്നു. 133 കെവി വൈദ്യുത കമ്പിയിലാണ് രഥം തട്ടിയത്.












Click it and Unblock the Notifications