4വയസുകാരനെ തട്ടികൊണ്ടു പോയത് ദീപാവലി ആഘോഷിക്കാനുള്ള പണത്തിനു വേണ്ടി
മുംബൈ: ദീപാവലി ആഘോഷിക്കാന്‍ പണം കണ്ടെത്തുന്നതിന് നാലു വയസുകാരനെ തട്ടികൊണ്ടു പോയ ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
മുംബൈയിലെ മല്‍വാനി സിറ്റിയില്‍ നിന്നും ചൊവ്വാഴ്ചയാണ് കുട്ടിയെ സംഘം തട്ടി കൊണ്ടുപോയത്. ഒരു യുവതിയടക്കം ആറുപോരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. സ്‌കൂളില്‍ നിന്നും മടങ്ങി വരുന്ന കുട്ടിയെ കാറില്‍ കടത്തി കൊണ്ടു പോയി വീട്ടുക്കാരോട് 5 ലക്ഷം രൂപ ആവശ്യപ്പെട്ടു.

മന്‍വാനി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതി ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടി കൊണ്ടുപോയ സംഘത്തിലെ കാര്‍ ഡ്രൈവര്‍ അബര്‍ ടാക്‌സി ഡ്രൈവറായിരുന്നു. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സംഘത്തെ പിടികൂടിയത്.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ വേണ്ടിയാണ് സംഘം കുട്ടിയെ തട്ടി കൊണ്ടു പോയതെന്ന് പോലീസിനോട് പറഞ്ഞു. കുട്ടിയെ ജീവനോടെ രക്ഷിക്കുകയായിരുന്നതിനു വേണ്ടിയാണ് പോലീസ് ശ്രമിച്ചതെന്നും ഇതില്‍ വിജയിച്ചുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി.












Click it and Unblock the Notifications