കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയിൽ കൊവിഡ് ബാധിച്ച് 6 മരണം! മരിച്ചവർ നിസാമുദ്ദീൻ ദർഗയിലെ പരിപാടിൽ പങ്കെടുത്തവർ!

Google Oneindia Malayalam News

ദില്ലി: തെലങ്കാനയേയും രാജ്യത്തെയും നടുക്കി സംസ്ഥാനത്ത് ആറ് കൊവിഡ് മരണം. ദില്ലി നിസാമുദ്ദീനിലെ പളളിയിലെ പരിപാടിയില്‍ പങ്കെടുത്തവരാണ് മരിച്ച ആറ് പേരും എന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 1 മുതല്‍ 15 വരെ ആയിരുന്നു നിസ്സാമുദ്ദീനിലെ ദര്‍ഗയില്‍ മതപരമായ പരിപാടി സംഘടിപ്പിച്ചിരുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് വിവരം. ഇക്കൂട്ടത്തില്‍ ഇന്ത്യക്കാരും വിദേശികളും അടക്കമുണ്ട്.

ഇതേ പരിപാടിയില്‍ പങ്കെടുത്ത ഒരു മതപുരോഹിതന്‍ കഴിഞ്ഞ ആഴ്ച ശ്രീനഗറില്‍ മരിച്ചിരുന്നു. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലേഷ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ. കിര്‍ഗിസ്ഥാന്‍ അടക്കമുളള രാജ്യങ്ങളില്‍ നിന്നുളളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മുസ്ലീം മത സംഘടനയായ തഗ്ലിബ് ഇ ജമാഅത്ത് ആണ് പരിപാടി സംഘടിപ്പിച്ചത്. മാര്‍ച്ച് 24ന് 21 ദിവസത്തെ ലോക്ക് ഡൗണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ 1400ഓളം പേര്‍ ദില്ലിയിലെ ജമാഅത്ത് മര്‍ക്കസില്‍ തന്നെ തുടരുകയാണ്.

പരിപാടിയില്‍ പങ്കെടുത്ത മുന്നൂറോളം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ ഐസൊലേഷനില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. പരിപാടിയില്‍ പങ്കെടുത്ത ആന്‍ഡമാന്‍ നിക്കോബാര്‍ സ്വദേശികളായ 9 പേര്‍ക്കും അവരില്‍ ഒരാളുടെ ഭാര്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

Corona

തെലങ്കാനയില്‍ മരിച്ച ആറ് പേരില്‍ രണ്ട് പേര്‍ ഗാന്ധി ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. മറ്റുളളവര്‍ അപ്പോളോ ആശുപത്രി, ഗ്ലോബല്‍ ആശുപത്രി, നിസാമാബാദ്, ഗഡ്വാള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. മരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ പരിശോധിക്കുകയും ചികിത്സ നല്‍കുകയും ചെയ്യുന്നുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ദില്ലിയിലെ മതപരിപാടിയില്‍ പങ്കെടുത്ത ആളുകളോട് ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പരിപാടിയില്‍ പങ്കെടുത്ത ശേഷം തെലങ്കാനയില്‍ എത്തിയ പത്തോളം ഇന്തോനേഷ്യന്‍ നിവാസികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിസ്സാമുദ്ദീന്‍ ദര്‍ഗയുടെ പരിസരത്ത് താമസിക്കുന്ന പലര്‍ക്കും രോഗലക്ഷണങ്ങളുളളതായി റിപ്പോര്‍ട്ടുകളുണ്ട്. 200ലധികം പേരെയാണ് ഇതുവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുളളവരും മതപരിപാടിയില്‍ പങ്കെടുത്തതായി സൂചനയുണ്ട്.

ദില്ലിയിലെ ദർഗയിലെ മതചടങ്ങിന് 2000ത്തോളം പേർ! വിദേശികളും; 6 പേർക്ക് കൊവിഡ്! പരന്നെന്ന് ആശങ്ക!ദില്ലിയിലെ ദർഗയിലെ മതചടങ്ങിന് 2000ത്തോളം പേർ! വിദേശികളും; 6 പേർക്ക് കൊവിഡ്! പരന്നെന്ന് ആശങ്ക!

ഇറ്റലിയിൽ നവംബറിൽ അസാധാരണ ന്യൂമോണിയ, നൂറ്റാണ്ടുകൾക്ക് മുൻപേ കൊവിഡ് ഉണ്ട്, പുതിയ പഠനം!ഇറ്റലിയിൽ നവംബറിൽ അസാധാരണ ന്യൂമോണിയ, നൂറ്റാണ്ടുകൾക്ക് മുൻപേ കൊവിഡ് ഉണ്ട്, പുതിയ പഠനം!

English summary
6 people who attended a congregation at Delhi died at Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X