കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎ ഭരണകാലത്ത് സൈന്യം നടത്തിയത് 6 മിന്നലാക്രമണങ്ങൾ, മോദിയുടേത് സ്വയം പുകഴ്ത്തൽ: കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി: യുപിഎ ഭരണകാലത്ത് സൈന്യം ആറ് മിന്നലാക്രമണങ്ങൾ നടത്തിയിരുന്നെന്ന് കോൺഗ്രസ്. കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് അവകാാശവാദവുമായി രംഗത്തെത്തിയത്. എന്നാൽ മിന്നലാക്രമണം തങ്ങളുടെ നേട്ടമാണെന്ന് അവകാശപ്പൊൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

<strong>14 സീറ്റില്‍ പ്രിയങ്ക വിജയ ഫോര്‍മുല, കിഴക്കന്‍ യുപിയില്‍ ബിജെപി കോട്ടകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്</strong>14 സീറ്റില്‍ പ്രിയങ്ക വിജയ ഫോര്‍മുല, കിഴക്കന്‍ യുപിയില്‍ ബിജെപി കോട്ടകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

ആദ്യ മിന്നലാക്രണം 2008 ജൂണ്‍ 19നാണ് നടത്തിയതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടാമത്തേത് 2011 ഓഗസ്റ്റ് 30, സെപ്റ്റംബര്‍ തീയതികളില്‍ നടത്തി. 2013 ജനുവരി ആറ്, 2013 ജൂലായ് 27, 28, 2013 ഓഗസ്റ്റ് ആറ്, 2014 ജനുവരി 14 എന്നീ തീയതികളിലാണ് പിന്നീട് മിന്നലാക്രമണങ്ങള്‍ നടന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Rajiv Shukla

മിന്നലാക്രമണങ്ങൾ സ്വന്തം നേട്ടമാണെന്ന് പറഞ്ഞുകൊണ്ട് വാജ്പേയിയോ മൻമോഹൻ സിങോ ഇതുവരെ രംഗത്ത് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മിന്നലാക്രമണം മാത്രം നടത്തിയ നേതാവാണ് സ്വയം പുകഴ്ത്തുന്നതെന്നും രാജീവ് ശുക്ല ആരോപിച്ചു.

മോദി ഭരണകാലത്ത് നടത്തിയ രണ്ട് മിന്നലാക്രമണങ്ങളുടെ പേരിലാണ് കോണ്‍ഗ്രസും ബിജെപിയു വാക്‌പോര് നടത്തിയത്. ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനാണ് ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ആദ്യ മിന്നലാക്രമണം നടത്തിയത്. വാജ്‌പേയി ഭരണകാലത്ത് 2001 ജനുവരി 21 നും 2003 സെപ്റ്റംബര്‍ 18നുമാണ് മിന്നലാക്രമണങ്ങള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
6 surgical strikes were conducted during Manmohan Singh government: Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X