കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ രാഹുല്‍ വീഴ്ത്തിയത് ഇങ്ങനെ... പ്രസംഗം മുതല്‍ കര്‍ഷക രോഷം വരെ വന്‍ തിരിച്ചടിയായി!!

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ ഏറ്റവും മുതല്‍ക്കൂട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ. എന്നാല്‍ അത് ഏറ്റവും ഉയര്‍ന്ന രീതിയില്‍ അല്ല. മോദി തോല്‍വിയറിയാത്ത നേതാവ് അല്ലെന്ന തോന്നലും ജനങ്ങള്‍ക്കിടയിലുണ്ടായിരിക്കുകയാണ്. നേരത്തെ തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നെങ്കിലും മൂന്ന് സംസ്ഥാനങ്ങളിലെ ഫലത്തോടെ അദ്ദേഹം സാധാരണ നേതാവായി താഴ്ന്നിരിക്കുകയാണ്. പ്രധാനമായും അദ്ദേഹത്തിന് സംഭവിച്ച പിഴവുകള്‍ തന്നെയാണ് കോണ്‍ഗ്രസിനെ വളര്‍ത്തിയത്.

രാഹുല്‍ ഗാന്ധി എന്ന നേതാവ് വലിയ ക്രൗഡ് പുള്ളറായതിന് കാരണവും മോദി തന്നെയാണ്. അദ്ദേഹത്തിന് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വന്ന പിഴവാണ് രാഹുലിനെ വിജയനായകനാക്കിയത്. 2019ല്‍ അദ്ദേഹം ആശങ്കയോടെ കാണേണ്ടതും ഈ പ്രശ്‌നങ്ങളെയാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ മോദി ഈ പിഴവുകളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ്. അതുകൊണ്ട് ഇനി അങ്ങോട്ടുള്ള സാഹചര്യവും കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന് ഉറപ്പാണ്.

മോദിയുടെ പ്രതിച്ഛായ

മോദിയുടെ പ്രതിച്ഛായ

ഇന്ത്യയില്‍ ഇന്ന് ഏറ്റവും ജനപ്രിയ നേതാവ് മോദി തന്നെയാണ്. പക്ഷേ ജനപ്രിയനായിരിക്കുമ്പോഴും തിരഞ്ഞെടുപ്പ് വിജയം അദ്ദേഹത്തിന് നിരന്തരം ഉണ്ടാക്കാനാവുമോ എന്നാണ് സംശയം. നിലവില്‍ അദ്ദേഹം ജനങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന നേതാവാണ്. പക്ഷേ ഈ പ്രതിച്ഛായ തിരിച്ച് പിടിക്കാന്‍ അദ്ദേഹത്തിന് മുന്നിലുള്ളത് വെറും നാല് മാസമാണ്. മുമ്പായിരുന്നെങ്കില്‍ അത് സാധിക്കുമായിരുന്നു. പ്രതിപക്ഷം ബിജെപിയുടെ വോട്ട് ബാങ്കില്‍ കയറി സ്ഥാനം പിടിച്ചു എന്നതാണ് അദ്ദേഹത്തിനുള്ള പ്രതിസന്ധി.

രാഹുലിന് നേട്ടമായതെങ്ങനെ

രാഹുലിന് നേട്ടമായതെങ്ങനെ

മോദിയുടെ ആറ് വീഴ്ച്ചകളാണ് രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. മോദിക്ക് പറ്റിയ ആദ്യ വീഴ്ച്ച ഉപദേശകരെ തിരഞ്ഞെടുക്കുന്നതിലാണ്. അതോടൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസും അദ്ദേഹത്തിന് ചുറ്റുമുള്ള ഉദ്യോഗസ്ഥരും ശരാശരിയില്‍ താഴെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സുപ്രധാന കാര്യങ്ങള്‍ക്കുള്ള ഫയലുകള്‍ പലതും പ്രധാനമന്ത്രിയുടെ ഓഫീസില്‍ കെട്ടികിടക്കുകയാണ്. നിയമനങ്ങളും തലകുത്തനെയാണ്. അതോടൊപ്പം അദ്ദേഹത്തിനൊപ്പമുള്ള ഉദ്യോഗസ്ഥര്‍ പലരും കാര്യങ്ങള്‍ തുറന്ന് പറയാത്തവരാണ്. ഇതിലൂടെ പല കാര്യങ്ങളും മോദി അറിയാതെ പോകുന്നു. പലരും മോദിയുടെ അതൃപ്തി ഉണ്ടാക്കേണ്ടെന്ന് കരുതിയും ഒന്നും പറയാറില്ല.

വാഗ്ദാനങ്ങളില്‍ നടപടിയില്ല

വാഗ്ദാനങ്ങളില്‍ നടപടിയില്ല

വെറും വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന നേതാവെന്നാണ് മോദിയെ കുറിച്ചുള്ള ആരോപണം. അദ്ദേഹത്തിന്റെ 56 ഇഞ്ച് നെഞ്ചും ഇന്ത്യയുടെ സുരക്ഷയും തിരിച്ചടിയായെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ആഭ്യന്തര സുരക്ഷ ഏറ്റവും മോശമായ തലത്തിലാണ് ഉള്ളത്. കശ്മീരിലെ രാഷ്ട്രീയ സാഹചര്യം 1990ന് സമാനമാണ് ഇപ്പോള്‍. നക്‌സലുകള്‍ സര്‍ക്കാരിനെതിരെ കൂടിച്ചേരുകയാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടും സൈനികര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്നു. ഇതൊക്കെ രാഹുല്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉന്നയിച്ച് കൊണ്ടിരിക്കുന്ന വിഷയങ്ങളാണ്.

കര്‍ഷകര്‍ക്ക് വിശ്വാസമില്ല

കര്‍ഷകര്‍ക്ക് വിശ്വാസമില്ല

കര്‍ഷകര്‍ക്ക് ഒട്ടും വിശ്വാസമില്ലാത്ത നേതാവായി മോദി വളരെ പെട്ടെന്നാണ് മാറിയത്. രാഹുല്‍ ഗാന്ധി ഇവിടെയും നേട്ടമുണ്ടാക്കി. ചെറുകിട വ്യാപാരികളും മോദിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. നോട്ടുനിരോധനം, ജഎസ്ടി എന്നിവ കൃത്യമായ കൂടിയാലോചനകള്‍ ഇല്ലാതെയാണ് നടപ്പാക്കിയത്. മോദി പണക്കാരായ വ്യാപാരികളെ മാത്രമാണ് സഹായിക്കുന്നതെന്ന രാഹുലിന്റെ വാഗ്ദാനങ്ങള്‍ കര്‍ഷകര്‍ക്കിടയില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഇവിടെ മോദിയുടെ രീതികള്‍ മാറ്റേണ്ടത് അത്യാവശ്യമാണ്.

എന്‍ഡിഎയില്‍ ഐക്യമില്ല

എന്‍ഡിഎയില്‍ ഐക്യമില്ല

പ്രതിപക്ഷ സഖ്യത്തിന് ഐക്യമില്ല എന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്‍ഡിഎയിലാണ് ഐക്യമില്ലാത്തത്. മോദിക്ക് വീണ്ടും പ്രധാനമന്ത്രിയാകണമെങ്കില്‍ ബിജെപിക്ക് 230 സീറ്റെങ്കിലും ലഭിക്കണം. ഇതില്‍ കുറവാണെങ്കില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും അദ്ദേഹത്തിന് എതിര്‍പ്പ് വരും. എന്‍ഡിഎയിലെ എല്ലാ കക്ഷികളും മോദി-ഷാ ഭരണ രീതികളില്‍ അതൃപ്തിയിലാണ്. 2019ല്‍ സഖ്യമില്ലാതെ ബിജെപിക്ക് ഭരിക്കാന്‍ ഒരിക്കലും സാധിക്കില്ല. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ മാറ്റാന്‍ വരെ അവര്‍ പറഞ്ഞേക്കും.

യുവാക്കള്‍ക്ക് പ്രാധാന്യമില്ല

യുവാക്കള്‍ക്ക് പ്രാധാന്യമില്ല

മോദിക്ക് യുവാക്കള്‍ക്കിടയില്‍ സ്വാധീനം വല്ലാതെ ഇടിഞ്ഞിരിക്കുകയാണ്. തൊഴില്‍ ഇല്ലായ്മയാണ് പ്രധാന പ്രശ്‌നം. ബിജെപിയില്‍ അംഗങ്ങളായവര്‍ പോലും ഈ വിഷയത്തില്‍ പാര്‍ട്ടിയുമായി അകല്‍ച്ചയിലാണ്. യുവാക്കള്‍ക്ക് പക്കോഡ ബിസിനസ് എന്ന ആശയം തകര്‍ന്ന് തരിപ്പണമായിരുന്നു. യുവാക്കള്‍ ഇതിനെ പൂര്‍ണമായും തള്ളിക്കളഞ്ഞു. മോദി തൊഴിലവസരങ്ങളെ കുറിച്ച് എവിടെയും സംസാരിക്കാനും തയ്യാറായിട്ടില്ല. എന്നാല്‍ രാഹുല്‍ ഈ വിഷയം നിരന്തരം ഉന്നയിച്ച് യുവാക്കളെ കൈയ്യിലെടുക്കുകയും ചെയ്തു.

പ്രസംഗം മാറ്റിയേ തീരൂ

പ്രസംഗം മാറ്റിയേ തീരൂ

മോദിയുടെ പ്രസംഗമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം. അദ്ദേഹം ഉടന്‍ നല്ല പ്രസംഗം എഴുത്തുകാരെ നിയമിച്ചില്ലെങ്കില്‍ ജനങ്ങള്‍ തള്ളുമെന്ന് നൂറു ശതമാനം ഉറപ്പാണ്. നെഹ്‌റു-ഗാന്ധി കുടുംബത്തെ നിരന്തരം വിമര്‍ശിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം എല്ലാവരെയും ബോറടിപ്പിക്കുന്നുണ്ട്. തന്റെ നേട്ടങ്ങള്‍ എന്താണെന്ന് ഇതുവരെ പ്രസംഗങ്ങളില്‍ എടുത്ത് പറയാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ രാഹുല്‍ സംസാരിക്കുന്നത് വിഷയങ്ങളില്‍ ശ്രദ്ധിച്ച് കൊണ്ടാണ്. അതേസമയം വിവാദ പരാമര്‍ശം നടത്തുന്നവരെ നിയന്ത്രിക്കാനും മോദിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതൊക്കെ 2019ലെ പോരാട്ടം മോദിക്ക് കഠിനമാക്കുന്ന കാര്യമാണ്.

ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യവുമായി കോണ്‍ഗ്രസ്.... രാഹുലിന് പിന്തുണയുമായി പാര്‍ട്ടികള്‍ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യവുമായി കോണ്‍ഗ്രസ്.... രാഹുലിന് പിന്തുണയുമായി പാര്‍ട്ടികള്‍

രാഹുല്‍ ഗാന്ധി മുതല്‍ ദീപ്‌വീര്‍ വരെ.... 2018ല്‍ ട്വിറ്ററിനെ ഇളക്കി മറിച്ച വാര്‍ത്തകള്‍ ഇവയാണ്രാഹുല്‍ ഗാന്ധി മുതല്‍ ദീപ്‌വീര്‍ വരെ.... 2018ല്‍ ട്വിറ്ററിനെ ഇളക്കി മറിച്ച വാര്‍ത്തകള്‍ ഇവയാണ്

English summary
6 things narendra modi should do to get his mojo back in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X