കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനിൽ കോൺഗ്രീറ്റ് പൈപ്പിനുള്ളിൽ കുടുങ്ങി 6 തൊഴിലാളികൾ കൊല്ലപ്പെട്ടു; ഇന്ത്യക്കാരെന്ന് സൂചന

Google Oneindia Malayalam News

മസ്ക്കറ്റ്: ഒമാനിൽ നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു. ആറും പേരും ഇന്ത്യക്കാരാണെന്നാണ് സൂചന. മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പുരോഗമിക്കുന്ന ജല വിതരണ പദ്ധതിയുടെ സ്ഥലത്താണ് അപകടം നടന്നത്. കോൺഗ്രസീറ്റ് പൈപ്പിനുള്ളിൽ കുടുങ്ങിയാണ് തൊഴിലാളികൾ മരിച്ചത്.

ഗവര്‍ണറുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു.... മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി!!ഗവര്‍ണറുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു.... മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി!!

കനത്ത മഴയെ തുടർന്ന പൈപ്പിൽ വെള്ളം നിറഞ്ഞതോടെ തൊഴിലാളികൾ മുങ്ങി മരിക്കുകയായിരുന്നു. മരിച്ചവരെല്ലാവരും ഇന്ത്യക്കാരാണെന്നാണ് സൂചനയെന്ന് ഒമാനിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒമാൻ അധികൃതരുമായി ബന്ധപ്പെട്ട വരികയാണെന്നും അപകടത്തെക്കുറിച്ചും കൊല്ലപ്പെട്ടവരെക്കുറിച്ചുമുള്ള മുഴുവൻ വിവരങ്ങളും ഉടൻ ലഭ്യമാകുമെന്നും ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി.

hand

ഏകദേശം 14 മീററർ താഴ്ചയിലുള്ള പെപ്പിന്റെ ഭാഗത്തായിരുന്നു അപകട സമയം തൊഴിലാളികൾ ജോലി ചെയ്തിരുന്നതെന്നാണ് വിവരം. ഏകദേശം 12 മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പൈപ്പിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുക്കാൻ സാധിച്ചത്.

തൊഴിലാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്. പ്രതികൂലമായ കാലാവസ്ഥയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തൊഴിലാളികളെ ജോലിക്കിറക്കിയതെന്നും അപകടത്തിന്റെ ഉത്തരവാദിത്തം കമ്പനിക്കാണെന്നും തൊഴിലാളി സംഘടനകൾ ആരോപിച്ചു.

English summary
6 workers believed to be Indians killed in a construction site in Oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X