ഷൂ വാങ്ങി തരാമെന്ന് പറഞ്ഞ് 6 വയസ്സുകാരിയെ പുഴയിലെറിഞ്ഞത് പിതാവ്!!
മുംബൈ: ആറു വയസ്സുകാരിയെ പിതാവും സുഹൃത്തും കൂടി പുഴയിലെറിഞ്ഞു. ബദലാപൂരിലെ വാലിവില്ലി പാലത്തില്‍ നിന്നാണ് കുട്ടിയെ ബുധനാഴ്ച രാത്രി പുഴയിലെറിഞ്ഞത്. ഷൂ വാങ്ങി തരാമെന്ന് പറഞ്ഞാണ് കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു വന്നത്.
പുഴയില്‍ എറിഞ്ഞ കുട്ടി ചെടിയില്‍ തൂങ്ങി കിടന്നത് 11 മണിക്കൂറാണ്. വ്യാഴ്യാഴ്ച രാവിലെ കുട്ടിയുടെ കരച്ചില്‍ കേട്ട വഴിയാത്രികനാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. 15 മിനിട്ടിനുള്ളില്‍ ഫയര്‍ഫോഴ്‌സ് എത്തി കുട്ടിയെ രക്ഷപ്പെടുത്തി.

വര്‍തക് നഗര്‍ സ്വദേശിനിയായ ഇക്ത് തുളസിറാം എന്ന പെണ്‍കുട്ടിയെയാണ് ഫയര്‍ഫോഴ്‌സ് രക്ഷിച്ചത്. പിതാവും സുഹൃത്തും ചേര്‍ന്നാണ് പുഴയില്‍ എറിഞ്ഞത് എന്ന് കുട്ടി പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പിതാവിനും സുഹൃത്തിനും എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications