സെപ്റ്റിക് ടാങ്കില്‍ വീണ് ആറു വയസുക്കാരന്‍ മരിച്ചു
ദില്ലി: സെപ്റ്റിക് ടാങ്കില്‍ വീണ് ആറു വയസുക്കാരന്‍ മരിച്ചു. ടാങ്ക് വൃത്തിയാക്കുന്നതിനു വേണ്ടി തുറന്നു വെച്ച സെപ്റ്റിക് ടാങ്കിലാണ് കുട്ടി വീണത്.
കൂട്ടുക്കാരുമൊത്ത് കളിക്കുന്നതിനിടയില്‍ അമൃത് എന്ന ആറു വയസുക്കാരന്‍ കാല്‍ വഴുതി വീഴുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് ജോലിക്കാരെന്നും സ്ഥലത്ത് ഇല്ലായിരുന്നു.
കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭൂവുടമയുടെ പേരില്‍ ദില്ലി പോലീസ് കേസെടുത്തു.

കളിക്കുന്നതിനിടയില്‍
കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടയില്‍ കാല്‍ വഴുതി അമൃത് വീഴുകയായിരുന്നു.

തുറന്നു വെച്ച സെപ്റ്റിക് ടാങ്ക്
വൃത്തിയാക്കുന്നതിനു വേണ്ടിയാണ് സെപ്റ്റിക് ടാങ്ക് തുറന്നു വെച്ചത്. എന്നാല്‍ അപകടം നടക്കുന്ന സമയത്ത് ആരും ഇല്ലായിരുന്നു എന്നതാണ് കുട്ടി മരിക്കുന്നതിന് കാരണമായത്.

കൂട്ടുകാരുടെ കണ്‍മുന്നില്‍
കളികൂട്ടുക്കാരുടെ കണ്‍മുന്നില്‍ വെച്ചാണ് അമൃത് മരിച്ചത്.

മകന്റെ മരണമറിയാതെ അമ്മ
ഒരു വിളിപാടകലെ ആ അമ്മ ഉണ്ടയിരുന്നു. വീടിനുളളില്‍ ആയത് കൊണ്ട് പുറത്തു നടന്നതൊന്നും അമ്മ അറിഞ്ഞില്ല. പിന്നീട് കാണുന്നത് മകന്റെ മൃതശരീരമാണ്.

ഭൂവുടമയ്‌ക്കെതിരെ കേസ്
ഭൂവുടമയുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. ഇയാളുടെ പേരില്‍ പോലീസ് കേസ് എടുത്തു.












Click it and Unblock the Notifications