ആറ് വയസ്സുകാരന്‍ തിളയ്ക്കുന്ന സാമ്പാറില്‍ വീണ് മരിച്ചു; സ്‌കൂള്‍ അധികൃതരുടെ അശ്രദ്ധ!!
തെലങ്കാനയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം
ഹൈദരാബാദ്: ഉച്ചഭക്ഷണത്തിനുള്ള ക്യൂവില്‍ നില്‍ക്കവെ ആറ് വയസ്സുകാരന്‍ തിളയ്ക്കുന്ന സാമ്പാറില്‍ വീണ് മരിച്ചു. തെലങ്കാനയിലെ പ്രൈമറി സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം. ക്യൂവില്‍ നില്‍ക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ തിളച്ചുകൊണ്ടിരിക്കുന്ന സാമ്പാറില്‍ വീഴുകയായിരുന്നു.
തെലങ്കാനയിലെ നല്‍കോണ്ട ജില്ലയിലെ ഈദലൂരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ജയവര്‍ധനാണ് മരിച്ചത്. സംഭവത്തില്‍ അധ്യാപകര്‍ക്കും ഉച്ചഭക്ഷണം തയ്യാറാക്കുന്നവര്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബലാല ഹക്കുള സംഘം എന്ന എന്‍ജിഒ രംഗത്തെത്തിയിട്ടുണ്ട്.

മരണത്തിന് കീഴടങ്ങി
തിളച്ചുകൊണ്ടിരിക്കുന്ന സാമ്പാറില്‍ വീണ് പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു.

കളക്ടര്‍ സന്ദര്‍ശിച്ചു
ആശുപത്രിയിലെത്തി ചികിത്സയില്‍ സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ഗൗഗവ് ഉപ്പല്‍ കുട്ടിയുടെ കുടുംബാഗങ്ങളേയും സന്ദര്‍ശിച്ചിരുന്നു.

ആശുപത്രിയില്‍
നല്‍ഗോണ്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയവര്‍ധനെ പിന്നീട് ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ വച്ച് കുട്ടിയ്ക്ക് മരണം സംഭവിക്കുകയായിരുന്നു.

അധ്യാപകര്‍ക്കെതിരെ കേസ്
കുട്ടി മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കും ഉച്ചഭക്ഷണം തയ്യാറാക്കുന്നവര്‍ക്കുമെതിരെ അശ്രദ്ധയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ക്കിക്കുന്ന ബലാല ഹക്കുള സംഘം രംഗത്തെത്തിയിട്ടുണ്ട്.

കുടുംബത്തിന്
സാമ്പാറില്‍ വീണ് മരിച്ച കുട്ടിയുടെ കുടുംബത്തിന് 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ബലാല ഹക്കുള സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications