6 വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു; സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കി
ലഖ്നൗ; 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയി അതി ക്രൂരമായി പീഡിപ്പിച്ചു. യുപിയിൽ ഹാപൂരിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്. കുട്ടിയുടെ സ്വാകാര്യ ഭാഗങ്ങൾ വികൃതമാക്കിയ ശേഷം സമീപത്തെ വയലിൽ ഉപേക്ഷിച്ചു.
വ്യാഴാഴ്ച വൈകീട്ടോടെയാണ് ബൈക്കിയിലെ ത്തിയ സംഘം ഹാപൂരിലെ ഗർഷ്മുക്തേശ്വരിലെ കോട്വാലി ഭാഗത്തുള്ള വീട്ടിൽ കളിക്കുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. ഉടൻ തന്നെ വീട്ടുകാർ കോട്വാലി പോലീസിൽ പരാതി നൽകി. തുടർന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ വയലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുട്ടിയ ആശുപത്രിയിൽ എത്തിച്ചു.

ആദ്യം ഹാപൂരിലെ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിെ നിന്ന് സർജറിക്കായി മീററ്റിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും കുട്ടിയെ സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കിയിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം പ്രതികളെ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം എഡിജിപിയുടെ നിർദ്ദേശ പ്രകാരം കേസന്വേഷണത്തിന് എട്ടംഗ സംഘത്തെ നിയോഗിച്ചു.


Click it and Unblock the Notifications