കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ കാണാതായ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ ശനിയാഴ്ച കാണാതായ ആറുവയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സ്‌കൂള്‍ യൂണിഫോമിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. ബലാത്സംഗം ചെയ്ത ശേഷം യൂണിഫോം ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. മദ്യക്കുപ്പികള്‍, ലഘുഭക്ഷണങ്ങള്‍, രക്തക്കറ എന്നിവ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

പ്രതികളെ ജനമധ്യത്തില്‍ വെച്ച് അടിച്ചു കൊല്ലണമെന്ന് ജയാ ബച്ചന്‍; ഹൈദരാബാദ് കൊലപാതകം പാര്‍ലമെന്‍റില്‍പ്രതികളെ ജനമധ്യത്തില്‍ വെച്ച് അടിച്ചു കൊല്ലണമെന്ന് ജയാ ബച്ചന്‍; ഹൈദരാബാദ് കൊലപാതകം പാര്‍ലമെന്‍റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ശനിയാഴ്ച പെണ്‍കുട്ടിയുടെ സ്‌കൂളില്‍ കായിക മത്സരമുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 3 മണിയായിട്ടും കൂട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. മണിക്കൂറുകളളോളം ഫാമുകളിലും ബന്ധുക്കളുടെ വീടുകളിലും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെയോടെ കുട്ടിയുടെ രക്തം പുരണ്ട മൃതദേഹം സ്‌കൂളില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ കണ്ടെത്തിയത്.

 cr2

കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയപ്പോള്‍ വലിയ പ്രതിഷേധമാണ് ഗ്രാമവാസികള്‍ നടത്തിയത്. ഗ്രാമത്തില്‍ സൗകര്യമില്ലാത്തതിനാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ടൗണിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബലാത്സംഗം, കൊലപാതകം എന്നിവയില്‍ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം നടക്കുന്നതെന്ന് പോലീസ് സൂപ്രണ്ട് ആദര്‍ശ് സിദ്ധു പറഞ്ഞു.

വെറ്ററിനറി ഡോക്ടറുടെ കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതിയുടെ അമ്മ!വെറ്ററിനറി ഡോക്ടറുടെ കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതിയുടെ അമ്മ!

പ്രത്യേക ടീം രൂപീകരിച്ചാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ ചോദ്യം ചെയ്യാനായി മഹേന്ദ്രയെന്ന് 40 കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളാണ് പ്രതിയെന്ന് സംശയിക്കുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ രാം കൃഷന്‍ പറഞ്ഞു. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികളെ വെറുതെ വിടില്ലെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് വളരെ അപലപനീയവും ലജ്ജാകരവുമാണെന്നും അഭിപ്രായപ്പെട്ടു. ഇത്തരം ഗുരുതരമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.

English summary
6 year old girl gang raped in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X