കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ആറുവയസ്സുകാരിയെ ശുചിമുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു: അറസ്റ്റിലായത് അയൽവാസിയായ 19 കാരൻ
കൊൽക്കത്ത: പശ്ചിമബംഗാളിൽ ആറ് വയസ്സുകാരിയെ ശുചിമുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു. ഗാർഡൻ റീച്ച് പ്രദേശത്തെ ഒഴിഞ്ഞു കിടക്കുന്ന കമ്യൂണിറ്റി ഹാളിന്റെ ശുചിമുറിയിൽ അടച്ചിട്ട് പീഡിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവമെന്നാണ് പോലീസ് പറയുന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസിയായ 19 കാരനാണ് അറസ്റ്റിലായത്.
ബലാത്സംഗത്തിന് കാരണം പോണ് സൈറ്റുകള്‍...നിരോധിക്കാന്‍ ആഹ്വാനം, ആവശ്യപ്പെട്ടത് നിതീഷ് കുമാര്‍!!
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കുറ്റവാളിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റവാളിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തതായി പോലീസ് പറയുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതിൽ നിന്ന് പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേസന്വേഷണം പുരോഗമിച്ച് വരുന്നതായി പോലീസ് വ്യക്തമാക്കി.