Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഞ്ചു കുഞ്ഞിനെ പോലും വിടാത്ത കൂരത; ശുചിമിറിയിൽ 6 വയസുകാരിക്ക് പീഡനം, അധ്യാപകൻ അറസ്റ്റിൽ!

ലഖ്നൗ: മാതാവും പിതാവും കഴിഞ്ഞാൻ ദൈവത്തിനു മുകളിലായി നമ്മൾ വിലമതിക്കുന്നവരാണ് അധ്യാപകൻ. കുട്ടികൾ അവരുടെ മക്കളെ പോലെ സ്നേഹിക്കപ്പെടേണ്ടവരുമാണ്. എന്നാൽ പലപ്പോഴും അധ്യാപകർക്തെതിരെ രൂക്ഷ വിമർശനങ്ങൾ പല സന്ദർഭങ്ങളിലും വരാറുണ്ട്.

അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഉത്തർപ്രദേശിൽ നിന്നും പുറത്ത് വരുന്നത്. ആറ് വയസുകാരിയെ ശുചിമുറിയിൽവെച്ച് അധ്യാപകൻ പീഡിപ്പിച്ചെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിലെ തീന്‍വാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിദ്യാലായത്തിലാണ് അധ്യാപകന്റെ ക്രൂരത അരങ്ങേറിയത്. സംഭവത്തിന് പിന്നാലെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

Molest

പെൺകുട്ടിയുടെ അകന്ന ബന്ധു കൂടിയാണ് അധ്യാപകൻ എന്നതാണ് മറ്റൊരു കാര്യം. വെള്ളിയാഴ്ചയാണ് ക്രുരത അരങ്ങേറിയത്. ക്ലാസ് കഴിഞ്ഞ് സ്‌കൂളില്‍ തുടരാന്‍ പൊണ്‍കുട്ടിയോടും സഹോദരനോടും ഇയാള്‍ ആവശ്യപ്പെട്ടു. ശേഷം സഹോദരനെ അടുത്ത കടയിൽ മഠായി വാങ്ങാൻ പറഞ്ഞയച്ചു. തുടർന്ന് പെൺകുട്ടിയെ ശുചിമുറിയിൽ കൊണ്ടിപോയി പീഡിപ്പിക്കുകയായിരുന്നു.

സഹോദരൻ മിഠായി വാങ്ങി തിരിച്ച് വന്നപ്പോൾ ടോയ്‌ലറ്റില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളികേട്ട് വാതിൽ തുറന്നു. ഇതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അമ്മ പോലീസിൽ പരാതിപ്പെടുകയും അധ്യാപകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ കേസ് ഉൾപ്പെടെയള്ള വകുപ്പുകൾ ചേർത്താണ് അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+