6 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; സംഭവം ഹരിയാനയിൽ, മരത്തടികൊണ്ട് കുട്ടിയെ...
ഹിസാർ: ഹരിയാനയിലെ ഉക്ലാന ഏരിയയിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മരത്തിന്റെ തടികൊണ്ടാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. ഞായറാഴ്ച രാവിലെയാണ് സെഭവം നടന്നത്. ചേരി പ്രദേശത്തുള്ള വീട്ടിൽ അമ്മയുടെയും സഹോദരിയുടെയും കൂടെ കിടന്നുറങ്ങിയ കുട്ടിയെയാണ് പീഡിപ്പിക്കപ്പെട്ട നിലയിൽ കണ്ടത്.
പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കുട്ടിയുടെ അമ്മ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം സിവിൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. മരത്തടികൊണ്ടാണ് കുട്ടിയെ ആക്രമിച്ചിരിക്കുന്നത്. ശരീരത്തിൽ നിന്നും രക്തം മൃതദേഹം കാണപ്പെട്ട പരിസരത്തെല്ലാം പരന്നിട്ടുണ്ട്.

ഉക്ലാന പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്പി മനീഷ ചൗധരി പറഞ്ഞു. പോലീസിനെതിരെ പ്രതിഷേധം വ്യാപകമാകുന്നുണ്ട്. ലോ ആന്റ് ഓർഡർ വളരെ മോശമായി വരികയാണെന്ന് നാട്ടുകാർ ആരോപിച്ചു. ചിലർ തന്റെ സ്ഥാപനങ്ങൾ അടച്ച് പ്രതിഷേധത്തിന് പിന്തുണച്ചു.


Click it and Unblock the Notifications