കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിനസ് വിസചട്ടം ലംഘിച്ചെന്ന് ആരോപണം: 60 ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് ലീവ് ഇന്ത്യ നോട്ടീസ് നല്‍കി

  • By Desk
Google Oneindia Malayalam News

മുംബൈ: മുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ഫോണ്‍ നിര്‍മാണ കമ്പനി തങ്ങളെ സന്ദര്‍ശിച്ച 60 കമ്പനി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ലീവ് ഇന്ത്യ നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ദാമന്‍,സില്‍വാസ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കമ്പനി സന്ദര്‍ശിച്ചതിനാണ് 60 പേര്‍ക്ക് ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് ഡിസംബര്‍ 15ന് ബിസിനസ് വിസ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ലീവ് ഇന്ത്യ നോട്ടീസ് നല്കിയത്. മൊബൈല്‍ നിര്‍മാണ പ്ലാന്റില്‍ പരിശോധനയ്‌ക്കെത്തിയതാണ് ഇവര്‍.

<strong>ടൈഗര്‍ സിന്ദാ ഹെ... മാസ് ഡയലോഗുമായി ശിവരാജ് സിംഗ് ചൗഹാന്‍.... തിരിച്ചുവരവ് ഉണ്ടാകും!!</strong>ടൈഗര്‍ സിന്ദാ ഹെ... മാസ് ഡയലോഗുമായി ശിവരാജ് സിംഗ് ചൗഹാന്‍.... തിരിച്ചുവരവ് ഉണ്ടാകും!!

നടപടി തികച്ചും അന്യായവും ഏകപക്ഷീയവുമാണെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു.ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുകയും വ്യവസായത്തിനായി വിദേശികളെത്തിയത് ടെക്‌നിക്കല്‍ വിവരങ്ങള്‍ കൈമാറാനാണെന്നും ഇത് തികച്ചും അപലപനീയമായ പ്രവൃത്തിയാണെന്നും വാദിച്ചു. കമ്പനിക്കായി നൗഷര്‍ അലി ഹാജരായി.ജസ്റ്റിസ് ബിപി ധര്‍മ്മാധികാരി,ജസ്റ്റിസ് സാരംഗ് കോട്വാള്‍ എന്നിവരാണ് കേസില്‍ വാദം കേള്‍ക്കുക.
ഡിസംബര്‍ 25നു മുന്‍പ് കേസില്‍ വിധി പറയണമെന്നും ചെനീസ് പൗരന്മാര്‍ക്ക് ഇന്ത്യ വിടണമെന്നും കോടതിയില്‍ പറഞ്ഞു.ഇതില്‍ 6 പേര്‍ വിസ കാലാവധി പൂര്‍ത്തിയാക്കത്തിനാല്‍ ഇന്ത്യ വിട്ടു എന്നാല്‍ മറ്റുള്ളവ്# നിയമക്കുരുക്കില്‍ പെട്ടിരിക്കയാണ്.

visase-17-14793950

പസഫിക് സൈബര്‍ ടെക്‌നോളജി സന്ദര്‍ശിക്കാന്‍ ബിസിനസ് വിസയില്‍ ഇന്ത്യയിലെത്തിയതാണ് 60 ചൈനീസകാര്‍.യാതോരു മുന്നൊരുക്കവുമില്ലാതെയാണ് ഇത്തരത്തില്‍ നടപടിയുണ്ടായതെന്നും കേസില്‍ ഇവര്‍ക്കായി ഹാജരായ നൊഷന്‍ വാദിക്കുന്നു.കേന്ദ്രസര്‍ക്കാറിന്‍രെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായ കമ്പനിക്കാണ് ഇത്തരം അവസ്ഥ നേരിടേണ്ടി വന്നത്.180 ദിവസത്തെ ബിസിനസ് വിസയിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഡിസംബര്‍ 15 ന് ബിസിനസ് വിസ ചട്ടലംഘിച്ചെന്നാരോപിച്ചാണ് ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് ഇവര്‍ക്ക് ലീവ് ഇന്ത്യ നോട്ടീസ് നല്കിയത്.

എത്രയും പെട്ടെന്ന് ഇന്ത്യ വിട്ടില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് ദാദ്ര നാഗര്‍ ഹവേലി എഫ് ആര്‍ആര്‍ഒ ഓഫീസര്‍ ഉത്തരവിട്ടിരുന്നു.കമ്പനിയുടെ ഒഫീസ് മുംബൈയിലും നിര്‍മാണ യൂണിറ്റ് ദാദ്ര നാഗര്‍ഹവേലിയിലെ ദാമന്‍ സില്‍വാസ എന്നിവിടങ്ങളിലാണ്. യൂണിറ്റിലെ ഗുണനിലവാര പരിശോധനയ്‌ക്കെത്തിയതാണെന്ന് കമ്പനി ആവര്‍ത്തിക്കുന്നു

English summary
60 Chinese officials got leave India notice fromThe Foreigners Regional Registration Office. Company approach Bombay High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X