കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ; സ്ഫോടനത്തിനായി ഉപയോഗിച്ചത് 60 കിലോ ആര്‍ഡിഎക്സ്, ഭീകരന്‍ വാഹനം ഇടിച്ചു കയറ്റിയില്ല

Google Oneindia Malayalam News

Recommended Video

cmsvideo
സ്ഫോടനത്തിനായി ഉപയോഗിച്ചത് 60 കിലോ ആര്‍ഡിഎക്സ്

ദില്ലി: പുല്‍വാമയിലെ സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരായ ആക്രമണത്തിന് ഉപയോഗിച്ചത് അത്യുഗ്ര സ്ഫോടനശേഷിയുള്ള അറുപത് കിലോ ആര്‍ഡിഎക്സെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സൈനിക വാഹനങ്ങള്‍ കടന്നുപോകുന്നതിന് മണിക്കൂറുകള്‍ മുമ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയ ദേശീയ പാതയില്‍ സ്ഫോടന വസ്തുകള്‍ നിറച്ച വാഹനവുമായി ഭീകരന്‍ എങ്ങനെ കടന്നു കയറിയെന്നും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്.

പരമാവധി സൈനികരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രത്യേകമായി നിര്‍മ്മിച്ചടെത്തുന്ന സ്ഫോടക ശേഖരമാണ് ഭീകരര്‍ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് സിആര്‍പിഎഫ് നടത്തുന്ന അന്വേഷണത്തിലെ പ്രാഥമിക നിഗമനം.

army

ഭീകരന്‍ അദില്‍ അഹമ്മദ് സ്ഫോടക വസ്തുകള്‍ നിറച്ച് കാര്‍ സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നില്ല. സിആര്‍പിഎഫ് വാഹനങ്ങള്‍ കടന്നു പോകുന്നതിന്‍റെ ഇടതുവശത്തുകൂടി കയറിവന്നു പൊട്ടിച്ചിതറുകയായിരുന്നു.

സ്ഫോടനം നടന്ന പുല്‍വാമക്ക് പത്ത് കീലോമീറ്റര്‍ അകലെ താമസിക്കുന്ന ഭീകരന്‍ ആദിലിന്‍റെ പക്കല് ആര്‍ഡിഎക്സ് എങ്ങനെ എത്തിയെന്നും ആരാണ് ഇയാളെ സഹായിച്ചതെന്നും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്. ‌

English summary
60 kg RDX Used In Pulwama Terror Attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X