കറന്‍സി നിരോധനം; നവംബര്‍ 8ന് ശേഷം ബാങ്കിലെത്തിയത് 7 ലക്ഷം കോടി രൂപ
ദില്ലി: നവംബര്‍ 8ന് കറന്‍സി നിരോധിക്കുന്നതായി പ്രഖ്യാപിച്ചശേഷം ശേഷം രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയത് 7 ലക്ഷം കോടിരൂപയാണെന്ന് റിപ്പോര്‍ട്ട്. 60 ലക്ഷത്തോളം അക്കൗണ്ടുകളിലൂടെ വ്യക്തികളും കമ്പനികളുമാണ് ഇത്രയും തുക ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. അതേസമയം, ഇവയില്‍ കള്ളപ്പണമുണ്ടെങ്കില്‍ പിടിവീഴുമെന്ന് കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നുണ്ട്.
ബാങ്കുകളില്‍ നിക്ഷേപിച്ചതുകൊണ്ട് കള്ളപ്പണം സുരക്ഷിതമായെന്ന് കരുതരുത്. എല്ലാ നിക്ഷേപങ്ങളും നിരീക്ഷണത്തിലായിരിക്കുമെന്നാണ് ആദായ നികുതി വകുപ്പും എന്‍ഫോഴ്സമെന്റും അറിയിക്കുന്നത്. ബാങ്കുകളില്‍ എത്തിയതോടെ കള്ളപ്പണം സുരക്ഷിതമായെന്ന് ആരും കരുതരുത്. 2 ലക്ഷം മുതല്‍ മുകളിലോട്ടുള്ള നിക്ഷേപങ്ങളെല്ലാം പരിശോധിച്ചുവരികയാണെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അറിയിച്ചു.

സര്‍ക്കാരില്‍ വലിയൊരു നികുതി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപിച്ചവയില്‍ വലിയൊരു ശതമാനം കണക്കുകള്‍ കാണിക്കാന്‍ പറ്റാത്ത കള്ളപ്പണമാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. നിക്ഷേപകരില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ തേടിയശേഷം അവയില്‍ തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
വിവിധ ബാങ്കുകളില്‍ ഒരേസമയം നിക്ഷേപം നടത്തിയവരെ കണ്ടുപിടിക്കും. സര്‍ക്കാരിനെ കബളിപ്പിച്ച് നികുതിവെട്ടിക്കാമെന്ന് ആരും കരുതരുത്. 3-4 ലക്ഷം കോടിയോളമാണ് വ്യക്തികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഓരോ നിക്ഷേപവും സൂക്ഷ്മമായി പരിശോധിക്കും. വരും ദിവസങ്ങളില്‍ തന്നെ ഇതിന്റെ നടപടി ആരംഭിക്കുമെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications