കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറന്‍സി നിരോധനം; നവംബര്‍ 8ന് ശേഷം ബാങ്കിലെത്തിയത് 7 ലക്ഷം കോടി രൂപ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: നവംബര്‍ 8ന് കറന്‍സി നിരോധിക്കുന്നതായി പ്രഖ്യാപിച്ചശേഷം ശേഷം രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയത് 7 ലക്ഷം കോടിരൂപയാണെന്ന് റിപ്പോര്‍ട്ട്. 60 ലക്ഷത്തോളം അക്കൗണ്ടുകളിലൂടെ വ്യക്തികളും കമ്പനികളുമാണ് ഇത്രയും തുക ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. അതേസമയം, ഇവയില്‍ കള്ളപ്പണമുണ്ടെങ്കില്‍ പിടിവീഴുമെന്ന് കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നുണ്ട്.

ബാങ്കുകളില്‍ നിക്ഷേപിച്ചതുകൊണ്ട് കള്ളപ്പണം സുരക്ഷിതമായെന്ന് കരുതരുത്. എല്ലാ നിക്ഷേപങ്ങളും നിരീക്ഷണത്തിലായിരിക്കുമെന്നാണ് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സമെന്റും അറിയിക്കുന്നത്. ബാങ്കുകളില്‍ എത്തിയതോടെ കള്ളപ്പണം സുരക്ഷിതമായെന്ന് ആരും കരുതരുത്. 2 ലക്ഷം മുതല്‍ മുകളിലോട്ടുള്ള നിക്ഷേപങ്ങളെല്ലാം പരിശോധിച്ചുവരികയാണെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

money

സര്‍ക്കാരില്‍ വലിയൊരു നികുതി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപിച്ചവയില്‍ വലിയൊരു ശതമാനം കണക്കുകള്‍ കാണിക്കാന്‍ പറ്റാത്ത കള്ളപ്പണമാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. നിക്ഷേപകരില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ തേടിയശേഷം അവയില്‍ തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

വിവിധ ബാങ്കുകളില്‍ ഒരേസമയം നിക്ഷേപം നടത്തിയവരെ കണ്ടുപിടിക്കും. സര്‍ക്കാരിനെ കബളിപ്പിച്ച് നികുതിവെട്ടിക്കാമെന്ന് ആരും കരുതരുത്. 3-4 ലക്ഷം കോടിയോളമാണ് വ്യക്തികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഓരോ നിക്ഷേപവും സൂക്ഷ്മമായി പരിശോധിക്കും. വരും ദിവസങ്ങളില്‍ തന്നെ ഇതിന്റെ നടപടി ആരംഭിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

English summary
60 lakh depositors put Rs 7 lakh crore in banks since November 8
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X