Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനക്കെതിരെ ശക്തമായി തിരിച്ചടിച്ചില്ലെന്ന് 60 ശതമാനം ഇന്ത്യക്കാര്‍; സര്‍വേ

ദില്ലി: ലഡാക്ക് മേഖലയില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എഴുപതിലേറെ സൈനികര്‍ പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ചൈനീസ് പട്ടാളത്തിനും വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. സംഘര്‍ഷത്തില്‍ 40 ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നെങ്കിലും അത് ചൈന നിരസിച്ചിരുന്നു. സംഘര്‍ഷത്തില്‍ ഇന്ത്യ ചൈനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യം വലിയ ജനവിഭാഗം ഉയര്‍ത്തിയത്. എന്നാല്‍ അവധാനതയോടെ വേണം ഈ പ്രശ്നത്തെ നേരിടാന്‍ എന്ന് കരുതിയവരും ഏറെയാണ്. ഇത് സംബന്ധിച്ചുള്ള ഐഎഎന്‍എസ് സി വോട്ടര്‍ സര്‍വേ ഫലം പരിശോധിക്കാം.

ഇന്ത്യ-ചൈന സംഘര്‍ഷം

ഇന്ത്യ-ചൈന സംഘര്‍ഷം

ജൂണ്‍ 15ന് രാത്രിയാണ് ഇന്ത്യ-ചൈനീസ് സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത്. ചൈനീസ് സൈന്യം ഏകപക്ഷീയമായി ധാരണ ലംഘിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടാകുന്നത്. കരാര്‍ പ്രകാരം മുന്നോട്ടുനീങ്ങിയിരുന്നുവെങ്കില്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നുവെന്നാണ് ഇന്ത്യ പിന്നീട് ചൂണ്ടിക്കാണിച്ചത്.

സൈനിക വിന്യാസം

സൈനിക വിന്യാസം

ജൂണ്‍ ആറിനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒന്നാംഘട്ട ചര്‍ച്ചകള്‍ നടന്നത്. ജൂണ്‍ 15ലെ സംഘര്‍ഷത്തോടെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാവുന്നത്. ഇതോടെ 3,500 കീലോമീറ്റര്‍ വരുന്ന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും സൈനിക വിന്യാസം വര്‍ധിപ്പിച്ചിരുന്നു.

സൈന്യം പിന്മാറി

സൈന്യം പിന്മാറി

പിന്നീട് 12 മണിക്കൂര്‍ നീണ്ട് ചര്‍ച്ചകള്‍കക് ശേഷമായിരുന്നും സൈന്യം പിന്മാറിയത്. ഇരുരാജ്യങ്ങളിലേയും സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പിന്മാറ്റത്തിന് തീരുമാനിച്ചത്. ക്രിയാത്മകവും സൗഹൃദപരവുമായ ചര്‍ച്ചയാണ് നടന്നതെന്നാണ് ആര്‍മിവൃത്തങ്ങള്‍ അറിയിച്ചത്.

Recommended Video

cmsvideo
    ചൈനയെ വിറപ്പിക്കാന്‍ ജപ്പാനും യു.എസും ഇറങ്ങുന്നു? | Oneindia Malayalam
    ഉചിതമായ മറുപടി

    ഉചിതമായ മറുപടി

    എന്നിരുന്നാലും സിവോട്ടര്‍ സര്‍വ്വെ പ്രകാരം 60 ശതമാനം പേരും അഭിപ്രായപ്പെടുന്നത് ഇന്ത്യ ചൈനയ്ക്ക് ഉചിതമായ മറുപടി നല്‍കിയില്ലായെന്നാണ്. ചൈനയ്ക്ക് ഉചിതമായ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ നടപടികള്‍ കൈകൊണ്ടാുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നായിരുന്നു സിവോട്ടര്‍ സര്‍വ്വെ.

     60.2 ശതമാനം പേര്‍

    60.2 ശതമാനം പേര്‍

    സര്‍വ്വെ പ്രകാരം 60.2 ശതമാനം പേര്‍ പ്രതികരിച്ചത്, ഇല്ല. ചൈനക്ക് ഇപ്പോഴും ഉചിതമായ മറുപടി ഇന്ത്യ നല്‍കിയിട്ടില്ലായെന്നാണ്. അതേസമയം 32.8 ശതമാനം പേര്‍ ഇന്ത്യ ഉചിതമായി തന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്തുവെന്നും അഭിപ്രായപ്പെട്ടു.

    മുതിര്‍ന്ന പൗരന്മാര്‍

    മുതിര്‍ന്ന പൗരന്മാര്‍

    വിഷയത്തില്‍ ചൈനക്ക് ഇന്ത്യ കൃത്യമായി മറുപടി നല്‍കിയെന്ന് വിശ്വസിക്കുന്നവരില്‍ കൂടുതലും 60 വയസിന് മുകളിലുള്ളവരും ക്രിസ്റ്റ്യനികളുമാണ്. മുതിര്‍ന്ന പൗരന്മാരില്‍ 68.1 ശതമാനം പേരും ക്രിസ്ത്യന്‍ വിഭാഗത്തില്‍ 79.2 ശതമാനം പേരും എന്‍ഡിഎ സര്‍ക്കാര്‍ ചൈനക്ക് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു

    കൂടുതല്‍ പുരുഷന്മാര്‍

    കൂടുതല്‍ പുരുഷന്മാര്‍

    അതേസമയം ചൈന ഇതിലും വലിയ തിരിച്ചടി നേരിടണമെന്ന് ആഗ്രഹിക്കുന്നവരില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷമ്മാരാണ്. മധ്യവര്‍ഗക്കാര്‍ അഭിപ്രായപ്പെടുന്നത് ചൈന ഉചിതമായ തിരിച്ചടി നല്‍കിയെന്നാണ്. 68.1 ശതമാനം പേരും ഈ അഭിപ്രായത്തിനൊപ്പമാണ്.

     വിദ്യാസമ്പന്നര്‍

    വിദ്യാസമ്പന്നര്‍

    അതേസമയം വിദ്യാസമ്പന്നരായവര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ ഭൂരിഭാഗം പേരും ചൈന വലിയ തിരിച്ചടി ഇന്ത്യയില്‍ നിന്നും നേരിടേണ്ടതുണ്ടെന്നും ചൈന അര്‍ഹിക്കുന്ന മറുപടി ലഭിച്ചിട്ടില്ലെന്നുമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+