കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിൽ 60 സ്കൂൾ വിദ്യാർത്ഥികൾക്ക് കൊവിഡ്: സ്കൂൾ ഒക്ടോബർ 20 വരെ അടച്ചിടും

Google Oneindia Malayalam News

ബെംഗളുരു: കർണ്ണാടകത്തിൽ സ്കൂളുകൾ തുറന്നതിന് പിന്നാലെ ഒരു റെസിഡൻഷ്യൽ സ്കൂളിലെ 60 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 500 വിദ്യാർത്ഥികളിൽ 60 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർക്ക് രോഗലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ല. ഇതോടെ ഒക്ടോബർ 20 വരെ സ്കൂൾ അടച്ചിട്ടിട്ടുണ്ട്. രോഗലക്ഷണമുള്ള വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ബാക്കിയുള്ളവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെടുത്തി വ്യാജ പ്രചരണം; വിശദീകരണവുമായി മന്ത്രി വീണാ ജോര്‍ജ്പത്തനംതിട്ട ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെടുത്തി വ്യാജ പ്രചരണം; വിശദീകരണവുമായി മന്ത്രി വീണാ ജോര്‍ജ്

60 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശങ്കാകുലരായ രക്ഷിതാക്കൾ തങ്ങളുടെ മക്കളെ വീടുകളിലേക്ക് തിരികെ പോകാൻ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സ്കൂൾ അധികൃത നൽകിയിട്ടുള്ള വിവരം. ഇതൊരു ബോർഡിംഗ് സ്കൂളാണ്. കഴിഞ്ഞ ഒരു മാസമായി ഇവിടെ വിദ്യാർത്ഥികളുണ്ട്. അവർ സ്കൂളിലേക്ക് വരുമ്പോൾ ഒരുതരത്തിലുള്ള രോഗലക്ഷണങ്ങളുമുണ്ടായിരുന്നില്ല. എന്നാൽ ഞായറാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് 60 വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ രണ്ട് പേർക്ക് മാത്രമാണ് ലക്ഷണങ്ങളുള്ളത്. ഞങ്ങളുടെ സംഘം അവിടെയുണ്ട്. ഞങ്ങൾ എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

coronavirus-1

105 പേരെ ആന്റിജൻ പരിശോധനയ്ക്കും 424 പേരെ ആർടിപിസിആർ പരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെ താമസിപ്പിച്ചിട്ടുള്ള സ്ഥലത്ത് ആരോഗ്യപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്. ഏഴാമത്തെ ദിവസം വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ഒക്ടോബർ 20 വരെ സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ഇത് ഒരു മുൻകരുതൽ നടപടിയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് സ്ഥിരീകരിച്ച പരീക്ഷിച്ച വിദ്യാർത്ഥികളിൽ 14 പേർ തമിഴ്നാട്ടിൽനിന്നും ബാക്കിയുള്ളവർ കർണാടകയിൽ നിന്നുള്ളവരുമാണ്. വിദ്യാർത്ഥികളിൽ ഒരാൾ ഛർദ്ദി, വയറിളക്കം എന്നീ പ്രശ്നങ്ങളുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. അതിനുശേഷമാണ് വിദ്യാർത്ഥികളിൽ പരിശോധന നടത്തിയത്. ഒരു വിദ്യാർത്ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 60 ഓളം വരുന്ന അധ്യാപക- അനധ്യാപക ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ കുറവ് വന്നതോടെ അടുത്തിടെയാണ് സംസ്ഥാനത്ത് ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ് ആരംഭിച്ചത്. കർശനമായ കോവിഡ് -19 സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചാണ് സ്കൂളുകൾ തുറന്നിട്ടുള്ളത്. താലൂക്കുകളിലെ പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ മാത്രമേ വീണ്ടും തുറക്കാൻ അനുവദിക്കുകയുള്ളൂവെന്നാണ് സർക്കാർ വ്യക്തമാക്കിയത്.

പുതിയ നിയമങ്ങൾ അനുസരിച്ച്, വിദ്യാർത്ഥികൾക്ക് വ്യക്തിഗത ക്ലാസുകളിൽ പങ്കെടുക്കാൻ രക്ഷിതാക്കളിൽ നിന്നോ സമ്മതപത്രം നൽകണം, ഓൺലൈൻ ക്ലാസുകൾ തുടരുന്നതിനാൽ ഇത് നിർബന്ധമല്ല. ആഗസ്റ്റ് 23 മുതൽ 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള വ്യക്തിഗത ക്ലാസുകൾ അനുവദിച്ചിട്ടുണ്ട്, കൂടാതെ 6-ാം ക്ലാസ് മുതൽ എല്ലാ വ്യക്തിഗത ക്ലാസുകളും പഴയരീതിയിൽ നടത്തുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍ നടത്താന്‍ തീരുമാനം | Oneindia Malayalam

'ഡെപ്യൂട്ടി മേയറെ പേന കൊണ്ട് കുത്തി!! അസഭ്യം പറഞ്ഞു'; കോര്‍പറേഷന്‍ യോഗത്തില്‍ ബഹളം'ഡെപ്യൂട്ടി മേയറെ പേന കൊണ്ട് കുത്തി!! അസഭ്യം പറഞ്ഞു'; കോര്‍പറേഷന്‍ യോഗത്തില്‍ ബഹളം

English summary
60 Students Tests Covid Positive in Bengaluru, School Shut Till Oct 20
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X