കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

60 നേതാക്കളും 1000 പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു: അന്തംവിട്ട് നായിഡു, ടിഡിപി തകരുന്നു

Google Oneindia Malayalam News

ഹൈദരാബാദ്: മോദി തരംഗത്തിനിടയിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ ഇത്തവണ ബിജെപിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ വരും തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയും പിടിച്ചെടുക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ വെല്ലുവിളിച്ചിരിക്കുന്നത്. തെക്കേ ഇന്ത്യയില്‍ തന്‍റെ പദ്ധതികള്‍ ഓരോന്നായി പുറത്തെടുക്കുകയാണ് ഷാ. ആന്ധ്രയും തെലങ്കാനയുമാണ് ബിജെപിയുടെ ആദ്യ ലക്ഷ്യം. വരും നിയമസഭ തിരഞ്ഞെടുപ്പില്‍ തെലങ്കാന പിടിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ച് കഴിഞ്ഞു.

'വടി' കൊടുത്ത് 'അടി' വാങ്ങി ഉമാ ഭാരതി! 8 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് മന്ത്രി'വടി' കൊടുത്ത് 'അടി' വാങ്ങി ഉമാ ഭാരതി! 8 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് മന്ത്രി

ഷായുടെ കണക്ക് കൂട്ടലുകള്‍ക്ക് ശക്തിപകര്‍ന്നത് മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ഇതിനോടകം ബിജെപിയില്‍ ചേര്‍ന്നു. ഞായറാഴ്ച മാത്രം ടിഡിപി വിട്ട് ബിജെപിയില്‍ എത്തിയത് 60 നേതാക്കളാണ്. വിശദാംശങ്ങളിലേക്ക്

 കുത്തൊഴുക്ക് തുടരുന്നു

കുത്തൊഴുക്ക് തുടരുന്നു

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിച്ച ബിജെപി വിരുദ്ധ സഖ്യത്തിന്‍റെ പരീക്ഷണശാലയായിരുന്നു തെലങ്കാന. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റിലേക്ക് ഒതുങ്ങി. ചന്ദ്രശേഖര റാവുവിന്‍റെ തെലങ്കാന രാഷ്ട്രസമിതിയേയും കോണ്‍ഗ്രസിനേയും ഞെട്ടിച്ച് സംസ്ഥാനത്തെ നാല് ലോക്സഭ സീറ്റുകളില്‍ ബിജെപി വിജയം നേടി. ഈ ആത്മവിശ്വാസമാണ് തെലങ്കാന പിടിക്കാനുള്ള ബിജെപിയുടെ തുറുപ്പ്. 2023 ലെ നിയമസഭ തിരഞ്ഞെടുപ്പാണ് ബിജെപി തെലുങ്കാനയില്‍ ലക്ഷ്യം വെയ്ക്കുന്നത്.പരാമവധി നേതാക്കളെ പാര്‍ട്ടിയില്‍ എത്തിച്ച് സംസ്ഥാനം പിടിക്കാനാണ് ബിജെപിയുടെ നീക്കം.

 1000 പ്രവര്‍ത്തകരും 60 നേതാക്കളും

1000 പ്രവര്‍ത്തകരും 60 നേതാക്കളും

ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി ടിഡിപിയില്‍ നിന്നുള്ള നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. ഏറ്റവും അവസാനമായി ബിജെപിയില്‍ എത്തിയത് ടിഡിപിയുടെ 60 ഓളം നേതാക്കളാണ്. ജില്ലാ, സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരാണ് ഞായറാഴ്ച നടന്ന ബിജെപി പരിപാടിയില്‍ വെച്ച് പാര്‍ട്ടിയില്‍ അംഗത്വം എടുത്തത്. ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ പാര്‍ട്ടി പ്രവേശം. ഇവര്‍ക്കൊപ്പം 1000 ത്തോളം പാര്‍ട്ടി പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു.

 തകര്‍ന്നടിഞ്ഞ് ടിഡിപി

തകര്‍ന്നടിഞ്ഞ് ടിഡിപി

ഇനിയും കൂടുതല്‍ പേര്‍ ബിജെപിയില്‍ ഉടന്‍ എത്തുമെന്ന് മുന്‍ ടിഡിപി അംഗമായിരുന്ന ബിജെപി നേതാവ് ലങ്ക ദിനകര്‍ പറഞ്ഞു. ജമ്മു കാശ്മീരിലെ പ്രത്യേക അധികാരം എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയും മുത്തലാഖ് നിരോധന നിയമവുമാണ് പാര്‍ട്ടിയിലേക്കുള്ള ഒഴുക്ക് വര്‍ധിപ്പിച്ചതെന്ന് ലങ്ക പറഞ്ഞു. നേതാക്കളുടെ കൂട്ട ഒഴുക്കോടെ തെലങ്കാനയില്‍ ടിഡിപി പേര് മാത്രമായി അവശേഷിക്കുകയാണെന്ന് ലങ്ക പറഞ്ഞു.

 കൂടുതല്‍ പേര്‍

കൂടുതല്‍ പേര്‍

2014 ും 18 ലും നിയമസഭ തിരഞ്ഞെടുപ്പില്‍ ടിഡിപി മെച്ചപ്പെട്ട പ്രകടനമായിരുന്നു തെലങ്കാനയില്‍ കാഴ്ച വെച്ചരുന്നത്. എന്നാല്‍ ഇത്തവണ അത് ആവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ടിഡിപി തെലങ്കാനയില്‍ മത്സരിച്ചില്ല. 2018 ല്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരാകട്ടെ ഭരണകക്ഷിയായ ടിആര്‍എസുമായി അടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന ടിഡിപി അംഗങ്ങളായ എംടി ദേവേന്ദര്‍ ഗൗഡ, വിക്രം ഗൗഡ എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

 ആന്ധ്രയിലും ചുവടുമാറ്റം

ആന്ധ്രയിലും ചുവടുമാറ്റം

തെലങ്കാനയില്‍ മാത്രമല്ല ആന്ധ്രയിലും ടിഡിപി നേതാക്കളുടെ ബിജെപിയിലേക്കുള്ള കുത്തൊഴുക്ക് തുടരുകയാണ്. ജൂണില്‍ 4 രാജ്യസഭ എംപിമാര്‍ ടിഡിപി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നാലെ മുന്‍ മന്ത്രിമാരും എംഎല്‍എമാരും ബിജെപിയില്‍ എത്തിയിരുന്നു. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപിയുമായി ബന്ധം പുലര്‍ത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.

 തെലങ്കാന പിടിക്കും

തെലങ്കാന പിടിക്കും

2024 ലാണ് ബിജെപി തെലുങ്കാനയില്‍ ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം 19.5 ശതമാനമായിരുന്നു.സംസ്ഥാനം ഭരിക്കുന്ന ടിആര്‍എസിന് 9 സീറ്റുകള്‍ മാത്രമാണ് നേടാനായത്. കോണ്‍ഗ്രസ് രണ്ടില്‍ നിന്ന് സീറ്റ് നില മൂന്നിലേക്ക് ഉയര്‍ത്തി. അസാസുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുള്‍ മുസ്ലീം പാര്‍ട്ടിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 119 സീറ്റുകളില്‍ 1 മാത്രമാണ് ബിജെപിക്ക് സംസ്ഥാനത്ത് നേടാന്‍ കഴിഞ്ഞത്.

കശ്മീരിലെ സൈന്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷെഹ്ല റാഷിദ്, വ്യാജ ആരോപണങ്ങളെന്ന് സൈന്യംകശ്മീരിലെ സൈന്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷെഹ്ല റാഷിദ്, വ്യാജ ആരോപണങ്ങളെന്ന് സൈന്യം

English summary
60 TDP leaders and 1000 workers joins BJP in Telengana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X