Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യക്ക് ഫോണ്‍ കോളുകള്‍ വരുന്നു, കാറിലിട്ട് കുത്തിക്കൊന്നതിന് 60 കാരന്‍ പറഞ്ഞ കാരണം

ദില്ലി: ദില്ലി വനിതാ കമ്മീഷന്‍ കൗണ്‍സിലറായിരുന്ന യുവതിയെ ഭര്‍ത്താവ് കാറിലിട്ട് കുത്തിക്കൊന്നു. 60 കാരനായ മുകേഷ് മോങ്കയാണ് ബുധനാഴ്ച സൗത്ത് ദില്ലിയിലെ ആനന്ദ് നികേതനില്‍ വച്ച് ഭാര്യ കുത്തിക്കൊന്നത്.

ടെക്സ്റ്റയില്‍സ് കടയില്‍ ജോലി ചെയ്യുന്ന മഞ്ചുവിനെ ജോലി സ്ഥലത്ത് ഇറക്കി വിടുമ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. അമിതമായി മദ്യപ്പിച്ച ഇയാള്‍ കാര്‍ പാര്‍ക്ക് ചെയ്ത് മഞ്ചു ഇറങ്ങുമ്പോള്‍ വാക്ക് തര്‍ക്കമുണ്ടാകുകയും കാറില്‍ നിന്നും കത്തി എടുത്ത് കുത്തുകയും ചെയ്യുകയായിരുന്നു. ആഴത്തിലുള്ള ഒന്‍പത് കുത്തുകള്‍ ഏറ്റിട്ടുണ്ടായിരുന്നു.

murder235

മഞ്ചുവിന്റെ നിലവിളി കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും മുകേഷ് രക്ഷപ്പെടുകയായിരുന്നു. ട്രാഫിക് പോലീസിന്റെ സഹായത്തോടെയാണ് കാര്‍ തടഞ്ഞ് മുകേഷിനെ അറസ്റ്റ് ചെയ്തത്. കാറില്‍ അബോധാവസ്ഥയില്‍ കിടന്ന മഞ്ചുവിനെ എയിംസില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ഭാര്യയ്ക്ക് ഫോണ്‍ കോളുകള്‍ വരുന്നു എന്നാണ് കൊലപാതകത്തിന് ഇയാള്‍ പറഞ്ഞ കാരണം. വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റെന്തെങ്കിലും ഉദ്ദേശ്യത്തോടെയാണോ കൊലപാതകം നടത്തിയത് എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+