അഞ്ചാം ക്ലാസ്സുകാരിയെ 60 കാരന്‍ പീഡിപ്പിച്ചു
ഗാസിയാബാദ്: രാജ്യത്ത് ചെറിയ കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. രാജ്യ തലസ്ഥാനം തന്നെ പീഡനങ്ങളുടേയും ബലാത്സംഗങ്ങളുടേയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ദില്ലിക്കടുത്ത് ഗാസിയാബാദില്‍ നിന്ന് വീണ്ടും പീഡന വാര്‍ത്തയാണ് പുറത്തുവരുന്നത്.
60 വയസ്സുകാരനായ അധ്യാപകന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സാഹിബബാദിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപകനാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ദില്ലിയിലെ ദില്‍ഷാദ് ഗാര്‍ഡനിലാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വീട്. അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
സ്‌കൂളിലെ സംഗീത അധ്യാപകനായ തരുണ്‍ ചാറ്റര്‍ജിയാണ് അറസ്റ്റിലായത്. അധ്യാപകനും വിദ്യാര്‍ത്ഥിനിയും ഒരേ ബസ്സിലാണ് സ്ഥിരമായി സ്‌കൂളിലേക്ക് പോയിരുന്നത്. ഇതിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്.
2013 സെപ്റ്റംബര്‍ 5 നാണ് പെണ്‍കുട്ടി വിവരങ്ങള്‍ അമ്മയോട് പറഞ്ഞത്. സെപ്റ്റംബര്‍ 11 ന് അമ്മ പോലീസില്‍ പരാതി നല്‍കി. ഉടന്‍ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ അധികൃതര്‍ ഇയാളെ സ്കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications