600 കോടിയുടെ അനധികൃത സ്വത്ത്; ഇഡി ലിസ്റ്റ് പുറത്തുവിടട്ടെ, വെല്ലുവിളിച്ച് തേജസ്വി യാദവ്
. ധൈര്യമുണ്ടെങ്കിൽ പിടിച്ചെടുത്ത സാധനങ്ങളുടെ പട്ടിക പുറത്തുവിടാൻ ഇഡി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു

ദില്ലി:തന്റേയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 600 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അവകാശവാദം തള്ളി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ധൈര്യമുണ്ടെങ്കിൽ പിടിച്ചെടുത്ത സാധനങ്ങളുടെ പട്ടിക പുറത്തുവിടാൻ ഇഡി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
'യഥാർത്ഥ അദാനി' ഞാൻ എന്ന മട്ടിലാണ് അന്വേഷണ ഏജൻസികൾ എന്നെ പിന്തുടരുന്നത്.സിബിഐയും ഇഡിയും ഒരുപക്ഷേ എന്റെ മുഖവുമായി അദാനിയുടെ മുഖത്തിന് സാമ്യത ഉണ്ടെന്ന് തെറ്റിധരിച്ചിരിക്കും. 80,000 കോടി രൂപയുടെ അഴിമതിയെ അവഗണിച്ച് അവർ രണ്ടോ നാലോ ദിവസം കൂടുമ്പോൾ എന്റെ വീട് റെയ്ഡ് ചെയ്യുകയാണ്.എന്നിട്ടും അവർക്ക് ഒന്നും തന്നെ ലഭിച്ചില്ല', തേജസ്വി പറഞ്ഞു. റെയ്ഡിനു ശേഷം പിടിച്ചെടുത്ത സാധനങ്ങളുടെ പട്ടിക പരസ്യമാക്കിയാൽ ബിജെപിക്ക് നാണക്കേടാവുമെന്ന് തേജസ്വി നേരത്തേ പരിഹസിച്ചിരുന്നു.
ബിജെപി കേന്ദ്രങ്ങൾ കിംവദന്തികൾ പരത്തുകയാണെന്നും 00 കോടിയുടെ പുതിയ കഥയുമായി വരുന്നതിന് മുമ്പ്, മുൻ ഓപ്പറേഷനുകളുടെ ലിസ്റ്റ് ആദ്യം പുറത്തുവിടട്ടെയെന്നും തേജസ്വി യാദവ് പറഞ്ഞു. അരമണിക്കൂറാണ് ഇഡി ഉദ്യോഗസ്ഥർ തന്റെ ഡൽഹിയിലുള്ള വീട്ടിൽ പരിശോധന നടത്തിയത്. എന്നാൽ അവർ മുകളിൽ നിന്നുള്ള ഓർഡറിനായി മണിക്കൂറുകളോളം അവിടെ തുടരുകയായിരുന്നു. തന്റെ വിവാഹിതരായ സഹോദരിമാരുടെ സ്വർണം അടക്കം അവർ പിടിച്ചെടുത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ മറ്റാരെങ്കിലുമോ ആകട്ടെ, ഈ ഏജൻസികൾക്ക് വേണ്ടി അതേ തിരക്കഥ ആവർത്തിക്കുന്നവരെ മാറ്റേണ്ട സമയമായിരിക്കുകയാണ്.ഞങ്ങൾ ബിജെപി-ആർഎസ്എസ് പോലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളല്ല. പ്രായോഗിക രാഷ്ട്രീയം പിൻപറ്റുന്നവരാണ്.ജനപിന്തുണ ഞങ്ങൾക്കുണ്ട്', തേജസ്വി പറഞ്ഞു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications