കൊവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസിന് 600 രൂപയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിന് 600 രൂപയാണെന്ന് കമ്പനി. നികുതി ഉള്‍പ്പെടുത്താതെയുളള നിരക്കാണിത്. സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വഴി 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള എല്ലാവര്‍ക്കും ഏപ്രില്‍ 10 മുതല്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ കൊവിഡ് ഡോസ് വാക്സിനെടുത്തതിന് ശേഷമ ഒന്‍പത് മാസം പൂര്‍ത്തിയാക്കിയ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് ഇതിനകം 2.4 കോടിയിലധികം ബൂസ്റ്റര്‍ ഡോസുകളാണ് വിതരണം ചെയ്തിട്ടുളളത്. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കിയിരുന്നത്. 12 മുതല്‍ 14 വയസ് വരെയുള്ള 45 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. 15 വയസിന് മുകളിലുള്ള 96 ശതമാനം പേരും കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുള്ളവരാണ്. 83 ശതമാനം പേര്‍ രണ്ട് ഡോസ് വാക്സിനും എടുത്തിട്ടുണ്ട്.

അതേ സമയം സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചിട്ടുണ്ട്. ആദ്യ വാക്‌സിന്‍ സ്വീകരിച്ച ശേഷം 8-16 ആഴ്ചക്കുള്ളില്‍ അടുത്ത ഡോസ് സ്വീകരിക്കാമെന്നാണ് തീരുമാനം. ദേശീയ സാങ്കേതിക ഉപദേശക സമിതി (എന്‍ടിഎജിഐ) ഇക്കാര്യം ശുപാര്‍ശ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ഒന്നാം ഡോസിന് ശേഷം 12-16 ആഴ്ചകള്‍ക്കിടയിലാണ് കൊവിഷീല്‍ഡിന്റെ ഇടവേളയിലാണ് രണ്ടാം ഡോസ് നല്‍കുന്നത്. അതേ സമയം ഭാരത് ബയോടെക്കിന്റെ രണ്ട് ഡോസുകളുടെ ഇടവേളയില്‍ മാറ്റമില്ല.ആദ്യ ഡോസ് വാക്‌സിന് ശേഷം 28 ദിവസത്തിന്റെ ഇടവേളയാണ് ഈ വാക്‌സിന് അനുവദിച്ചിട്ടുള്ളത്. അതേ സമയം തെക്കുകിഴക്കന്‍ ഏഷ്യയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ഒരു തരംഗത്തിനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഭരണകൂടം. ചൈനയിലെ പ്രധാന വ്യവസായ നഗരമായ ഷാങ്ഹായില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നഗരത്തിലെ വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നും ഇതിലൂടെ രോഗവ്യാപനം കുറക്കാമെന്നുമാണ് നിര്‍ദേശം. കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വലിയ നിരീക്ഷണം സംവിധാനങ്ങളും നഗരത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.ചൈനയിലെ നിലവിലെ കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന നഗരമാണ് ഷാങ്ഹായ്. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഷാങ്ഹായ് നഗരത്തിലാണ്. നഗരത്തില്‍ പ്രത്യേക അനുമതിയുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് വളണ്ടിയര്‍മാര്‍ക്കും ഭക്ഷണ വിതരണക്കാര്‍ക്കും മാത്രമേ നഗരത്തില്‍ പുറത്തിറങ്ങാന്‍ അനുവാദമുള്ളു.
സ്റ്റെൽ മാറ്റി പിടിച്ച് സാക്ഷി അഗർവാൾ; ലുക്കും മാറി നിൽപ്പും മാറി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
നഗരത്തിലെ 2.6 കോടി ജനങ്ങളും വീടുകളില്‍ തന്നെയാണ് കഴിയുന്നത്. നഗരത്തിലെ നിയന്ത്രണങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അധികൃതര്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നത്. ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് നഗരത്തില്‍ ജനം ബാല്‍ക്കണികളില്‍ കയറി പ്രതിഷേധിച്ചിരുന്നു. ഇത് നിരീക്ഷിക്കുന്നതിനായും നിര്‍ദേശങ്ങള്‍ നല്‍കാനുമായി ഡ്രോണുകളുടെ സേവനംകൂടി ഭരണകൂടം ഉപയോഗപ്പെടുത്തിയത്.












Click it and Unblock the Notifications