കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

600 തടവുകാരെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം; മോചിതരാകുന്നവര്‍ ഇവരാണ്

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ 600 പേരെ വിട്ടയക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഒക്ടോബര്‍ രണ്ടിനാണ് ഇവരെ മോചിപ്പിക്കുക. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് മോചനം നല്‍കുന്നത്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചര്‍ച്ച ചെയ്ത് മോചിപ്പിക്കേണ്ടവരുടെ അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

Jail

കൊലപാതകം, ബലാല്‍സംഗം, അഴിമതി തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ മോചന പട്ടികയില്‍ ഇല്ല. ഒരു വര്‍ഷത്തിനിടെ രണ്ടുഘട്ടമായി 1424 തടവുകാരെ രാജ്യത്തെ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. മൂന്നാം ഘട്ടമാണ് വരുന്ന ഒക്ടോബര്‍ രണ്ടിന് നടപ്പാക്കുന്നത്. 55 വയസ് കഴിഞ്ഞ വനിതാ തടുവകാരെയും ട്രാന്‍സ്‌ജെന്റര്‍മാരെയും 60 കഴിഞ്ഞ പുരുഷ തടവുകാരെയുമാണ് മോചനത്തിന് പരിഗണിച്ചത്.

സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്

കോടതി വിധിച്ച ശിക്ഷയുടെ പകുതിയെങ്കിലും അനുഭവിച്ചവരെയാണ് മോചിപ്പിക്കുന്നത്. അതേസമയം, വധശിക്ഷ വിധിക്കപ്പെട്ടവര്‍, ജീവപര്യന്തം തടവിന് വിധിച്ചവര്‍ എന്നിവര്‍ക്കൊന്നും പൊതുമാപ്പ് പ്രകാരം ഇളവ് ലഭിക്കില്ല. കൊലക്കേസില്‍ പ്രതികളായവര്‍ക്ക് മോചനം നല്‍കില്ല. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും മോചനമില്ല.

രാഷ്ട്രീയ നേതാക്കള്‍ ആണെങ്കില്‍ പോലും അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് മോചനമുണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീവ്രവാദ കേസുകളില്‍പ്പെട്ടവര്‍ക്കും മോചനം നല്‍കില്ല. ടാഡ, പോട്ട, യുഎപിഎ, പോക്‌സോ, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളില്‍പ്പെട്ടവര്‍ക്കും മോചനം നല്‍കില്ല.

English summary
600 prisoners to be released on Gandhi Jayanti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X