കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് വര്‍ഷത്തിനുള്ളില്‍ 61 കസ്റ്റഡി മരണങ്ങള്‍... തെളിവുകളും സാക്ഷികളും ഇല്ലാത്ത റിപ്പോര്‍ട്ടുകള്‍

  • By Neethu
Google Oneindia Malayalam News

അഹമദാബാദ്: 2011-2012 വര്‍ഷത്തില്‍ ഗുജറാത്തില്‍ നടന്നത് 61 കസ്റ്റഡി മരണങ്ങള്‍. നിയമസഭയില്‍ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്.

കസ്റ്റഡി മരണം സംഭവിച്ചതില്‍ 51 എണ്ണവും സ്വാഭാവിക മരണങ്ങളായാണ് പോലീസിന്റെ റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 7 എണ്ണം ആത്മഹത്യയും 3 എണ്ണം അസ്വാഭാവിക മരണങ്ങളുമായി റെക്കോര്‍ഡില്‍ പറയുന്നു.

jail-03-1457003840

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ മരിച്ചത് 53 പേരും പോലീസ് കസ്റ്റടിയില്‍ മരിച്ചത് 8 പേരും എന്നാണ് കണക്കുകള്‍. 24 പേരില്‍ ഒരു മരണം അസ്വാഭാവിക മരണമായാണ് റിപ്പോര്‍ട്ട് പറയുന്നത്. കസ്റ്റഡി മരണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് വഡോദരയാണ്. പത്ത് കസ്റ്റഡി മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അസ്വാഭാവിക മരണമെന്ന് എഴുതിതള്ളുന്ന കേസുകളില്‍ ഒന്നും തന്നെ പുനര്‍പരിശോധന നടത്തുന്നില്ല. ഈ റിപ്പോര്‍ട്ടുകള്‍ മറയ്ച്ചുവെയ്ക്കുകയാണെന്നും മനുഷ്യാവകാശന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
There were a total 61 custodial deaths in Gujarat in the year 2011-12, according to a report submitted by the State Human Rights Commission (GSHRC) in Legislative Assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X